അവതാരക രഞ്ജിനി ഹരിദാസും ശരത് പുളിമൂടും പ്രണയത്തിലാണോ?
Updated: Tuesday, February 16, 2021, 11:04 [IST]

അവതാരക രഞ്ജിനി ഹരിദാസ് പ്രണയത്തിലാണോ? വാലന്റൈന്‍സ് ദിനത്തില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സംശയങ്ങള്‍ക്ക് വഴിവെച്ചത്. ഇതാ ഞങ്ങള്‍ എന്നു പറഞ്ഞ് ശരത് പുളിമൂടിനൊപ്പം നില്ക്കുന്ന ഫോട്ടോയാണ് രഞ്ജിനി ഷെയര്‍ ചെയ്തത്. ശരത്തിനെ രഞ്ജിനി ടാഗും ചെയ്തിട്ടുണ്ട്.

ഇരുവരും ബ്ലാക് ഡ്രസ്സില്‍ ചെറിയ ഡാന്‍സ് മൂവ്മെന്റും നടത്തുന്നുണ്ട്. എന്തായാലും രണ്ടുപേരും ഹാപ്പി മൂഡിലാണ്. പാര്‍ട്ടി മൂഡിലുള്ള ഫോട്ടോകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ ഫോട്ടോ ഷെയര്‍ ചെയ്തത് കൊണ്ടാവാം പലര്‍ക്കും സംശയങ്ങള്‍ ഉണ്ടായത്. പലരും കമന്റും ചെയ്തിട്ടുണ്ട്. ആരാണീ ശരത് പുളിപൂടെന്നും പലരും സംശയമായി രംഗത്തെത്തിയിട്ടുണ്ട്.

തന്നെ സ്നേഹിക്കാന്‍ ഒരാള്‍ ഉണ്ടെന്ന് നേരത്തെ രഞ്ജിനി സൂചിപ്പിച്ചിരുന്നു. എന്നാല്‍ അയാള്‍ കാമുകനാണോ എന്നൊന്നും രഞ്ജിനി പറഞ്ഞിട്ടില്ല. ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നു തന്നയാണ് രഞ്ജിനി പറഞ്ഞത്. ഇതിനുമുന്‍പും ശരത്തുമായുള്ള ഫോട്ടോ രഞ്ജിനി പങ്കുവെച്ചിട്ടുണ്ട്.

ഇതാണ് ആ ദിവസം എന്നും ഫോട്ടോവിന് ക്യാപ്ഷനുണ്ട്. എന്റെ വാലന്റൈന്‍ ഇങ്ങനെയെന്നും ഹാഷ് ടാഗും രഞ്ജിനി നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചും പലരും എത്തിയിട്ടുണ്ട്. നേരത്തെ രഞ്ജിനിക്ക് ഒരു പ്രണയമുണ്ടായത് മലയാളികള്‍ക്ക് അറിയാം. ആ അനുഭവത്തെക്കുറിച്ചും തകര്‍ച്ചയെക്കുറിച്ചും രഞ്ജിനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

കൂടെ നിന്ന് ചതിച്ചുവെന്നാണ് കാമുകനെ രഞ്ജിനി അന്നു വിശേഷിപ്പിച്ചത്. അതില്‍ നിന്ന് കരകയറാന്‍ രഞ്ജിനി ഒരുപാട് പാടുപെട്ടുവെന്നും പറഞ്ഞിട്ടുണ്ട്. എല്ലാം വെട്ടിത്തുറന്ന് പറയുന്ന രഞ്ജിനി സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കാന്‍ മുന്നിലെത്താറുണ്ട്. ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ അവതാരകയായിട്ടാണ് രഞ്ജിനി എത്തുന്നത്.

എല്ലാവരില്‍ നിന്നും വ്യത്യസ്തമായിരുന്നു രഞ്ജിനിയുടെ അവതരണം. ഇംഗ്ലീഷും മലയാളവും കലര്‍ത്തി നോണ്‍ സ്റ്റോപ്പില്ലാതെ സംസാരിക്കാന്‍ കഴിയുന്ന ഒരാള്‍. പിന്നീട് നിരവധി സ്റ്റേജ് ഷോകള്‍ രഞ്ജിനി ഒറ്റയ്ക്ക് നിന്ന് നടത്തി. എന്നാല്‍, ബിഗ് ബോസില്‍ പോയി തിരിച്ചെത്തിയ രഞ്ജിനിക്ക് കാര്യമായ ഷോകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് അറിയാന്‍ കഴിഞ്ഞത് ഏഷ്യാനെറ്റുമായി രഞ്ജിനി തര്‍ക്കമായി പിരിഞ്ഞുവെന്നാണ്.

കുറേക്കാലം ഷോകളിലൊന്നും രഞ്ജിനിയെ കണ്ടിട്ടില്ല. ഇപ്പോള്‍ ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന ഷോ അവതരിപ്പിക്കുകയാണ് രഞ്ജിനി ഹരിദാസ്.