ഫിറ്റ്‌നസ് രഹസ്യം തുറന്നുപറഞ്ഞ് നടി റാഷി ഖന്ന

Updated: Saturday, February 27, 2021, 15:16 [IST]

തെന്നിന്ത്യന്‍ താരം റാഷി ഖന്നയുടെ ഫിറ്റ്‌നസ് രഹസ്യമാണ് പലര്‍ക്കും അറിയേണ്ടത്. ഇത്രയും ഭംഗിയുള്ള ശരീരം എങ്ങനെ ഒരുപോലെ എന്നും കൊണ്ടുപോകാന്‍ കഴിയുന്നു. വളരെ പ്രയാസകരമായ വര്‍ക്കൗട്ടുകള്‍ ചെയ്താണ് റാഷി ഖന്ന ഇത്തരമൊരു ശരീരം രൂപപ്പെടുത്തിയെടുത്തത്.

വര്‍ക്കൗട്ടിനൊപ്പം ഒരു പുതിയ ട്രെയിനിങ്ങും ആരംഭിച്ചിരിക്കുകയാണ് റാഷി. കിക്ക് ബോക്‌സിംഗം ട്രെയിനിങ് ആണ് താരം ഇപ്പോള്‍ അഭ്യസിക്കുന്നത്. കരുത്ത് ട്രെയിനിങ്ങിന്റെ ഏറ്റവും അവിഭാജ്യഘടകമാണ് കിക്ക് ബോക്‌സിംഗ് എന്നാണ് താരം പറയുന്നത്.

 

ഇതിനൊപ്പം ഹൈ ഇന്റെന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിങും താരം പരിശീലിക്കുന്നുണ്ട്. സുന്ദരമാര്‍ന്ന ആകാര ഭംഗി നേടാനാണ് ഇത്തരം പരിശീലനം. ഒരു വെബ് ഫിലിമിന്റെ ചിത്രീകരണ തിരക്കിലാണ് റാഷി ഖന്ന. ഷാഹിദ് കപൂറാണ് ചിത്രത്തിലെ നായകന്‍.

 

ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. മദ്രാസ് കഫെ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് റാഷി ഖന്ന അഭിനയത്തിലേക്കെത്തുന്നത്. തമിഴിലും റാഷി ഖന്ന അഭിനയിച്ചിട്ടുണ്ട്.