മൂന്ന് പ്രണയം തകർന്നു നാലാമത്തേത് നടന്നു കൊണ്ടിരിക്കുന്നു ഇതിലൊരു തീരുമാനമാകണം, നിലവിൽ ഏറ്റവും കൂടുതൽ വിളിക്കാറുള്ളതും അവളെയാണ്... മനസ് തുറന്ന് റെയ്ജൻ!!!

Updated: Monday, December 7, 2020, 10:38 [IST]

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റെയ്ജൻ. മിനി സ്‌ക്രീനിലെ പൃഥ്വിരാജ് എന്നാണ് താരം അറിയപ്പെടുന്നത്. മോഡലിങ്ങിലൂടെ അഭിനയ രംഗത്തെത്തിയ താരത്തിന് ആത്മസഖി എന്ന സീരിയലിലൂടെയാണ് ഒരു ബ്രേക്ക് ലഭിച്ചത്. തിങ്കിൾ കലമാൻ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

 

അനുശ്രീയും റെയ്ജനും പ്രണയത്തിലാണന്ന് വാർത്തകൾ മുൻപ് പ്രചരിച്ചിട്ടുണ്ടായിരുന്നു. തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും അറിയിച്ചതോടെയാണ് അഭ്യൂഹങ്ങൾ മാറിയത്. എന്നാൽ ഇപ്പോൾ താൻ പ്രണയത്തിലാണ് എന്ന കാര്യ വ്യക്തമാക്കുകയാണ് താരം. എന്നാൽ അത് അഭിനയരംഗത്തുള്ള ആൾ അല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

മൂന്ന് പ്രണയവും പരാജയമായിരുന്നു എന്നു നാലാമത്തേത് നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. അഭിനയമേഖലയെ കുറിച്ച് അറിയാവുന്ന തന്നെ ശരിക്കും മനസിലാക്കിയിട്ടുള്ള ആളാണ് ഇപ്പോൾ തന്റെ പ്രണയിനി. ഇനി ഒരു പരാജയത്തെ നേരിടേണ്ടി വരില്ലെന്നാണ് താരം പറയുന്നത്.

 

സിനിമാ മേഖലയിൽ ഉള്ള ആളല്ല പ്രണയിനി എന്നറിഞ്ഞപ്പോൾ മുതൽ അത് ആരാണെന്ന് കണ്ടെത്താനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ആത്മസഖി എന്ന പരമ്പരയിൽ റെയ്ജന്റെ നായികയായി എത്തിയത് അവന്തികയായിരുന്നു. ഇരുവർക്കും മികച്ച പ്രേക്ഷ പ്രതികരണമായിരുന്നു ഇവരുടെ ജോഡിയ്ക്ക് ലഭിച്ചത്.