ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തി നടി റിമ കല്ലിങ്കല്‍

Updated: Friday, February 5, 2021, 10:32 [IST]

ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തി നടി റിമ കല്ലിങ്കല്‍ വൈറലാകുന്നു. സിനിമാ നിര്‍മ്മാണങ്ങളുടെ തിരക്കിനിടെയിലാണ് താരത്തിന്റെ ഇത്തരം പോസിങ്. കമന്റുമായി ചങ്ക് സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും രംഗത്തെത്തിയിട്ടുണ്ട്.

ഷോര്‍ട്ട് വസ്ത്രവും ഷൂവുമാണ് റിമ ധരിച്ചത്. നിങ്ങളുടേതായ ഒരു ചിത്രം പോസ്റ്റുചെയ്യുകയും ''ഹലോ ഫെബ്രുവരി'' എന്ന് പറയുകയും ചെയ്യണമെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് റിമ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രം പോസ്റ്റ് ചെയ്ത് ഹലോ ഫെബ്രുവരി എന്ന് പറഞ്ഞാല്‍ മാത്രം പോരാ, ഷൂ ലേസ് കൂടി കെട്ടണം എന്നാണ് ഗീതു മോഹന്‍ദാസിന്റെ കമന്റ്.

 

ഈ കമന്റ് വായിച്ച് ചിത്രത്തിലേക്ക് ഒന്നുകൂടി ശ്രദ്ധിച്ചാല്‍ അറിയാം ഗീതു പറഞ്ഞതിന്റെ കാരണം. ഗീതുവിന്റെ കമന്റിന് താഴെ രസകരമായ കുറേ കമന്റുകളും വന്നു. അപ്പോഴാണ് രസകരമായ മറുപടിയുമായി റിമയുടെ എന്‍ട്രി. എല്ലാരും വീട്ടില്‍ പോടെ എന്നാണ് റിമ പറഞ്ഞത്.

 

ഈ ചിത്രമെടുത്തപ്പോള്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കൂടി ടാഗ് ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ് പൂര്‍ണിമ ഇന്ദ്രജിത്തും എത്തി. ഒട്ടും വൈകാതെ റിമയുടെ മറുപടിയെത്തി. സന്തോഷവതിയായ ഞാന്‍ സുന്ദരികളായ നിങ്ങള്‍ക്കൊക്കെ നന്ദി പറയുന്നു. ദയവായി ആ മനോഹരമായ ചിത്രങ്ങളെല്ലാം എനിക്ക് അയയ്ക്കുക എന്നും റിമ പറയുന്നു.