ആദ്യ വിവാഹം തകർന്നു; മറ്റൊരു വിവാഹത്തെക്കുറിച്ച് ഓർക്കാൻ പോലും വയ്യ; റിമി ടോമി

Updated: Thursday, November 5, 2020, 16:53 [IST]

മലയാളികളുടെ പ്രിയതാരം, പ്രശസ്ത ഗായിക , അവതാരക . അഭിനേത്രി എന്നീ നിലകളിൽ തിളങ്ങുകയാണ് റിമി ടോമി. ഇപ്പോഴിതാ റിമി ടോമി തന്റെ ജീവിതത്തെ കുറിച്ച്   ആരാധകരോട് തുറന്ന് പറഞ്ഞിരിക്കുകയാണ്.

 ജീവിതത്തിൽ എടുക്കേണ്ടി വന്ന വിവാഹമോചനം എന്ന കാര്യം  ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി ടോമി , ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും  താരം പറയുന്നു.

  മറ്റൊരു വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല റിമി ടോമി വ്യക്തമാക്കി. റിമി ടോമിയും റോയ്സും തമ്മിൽ വിവാഹിതരാകുന്നത് 2008- ലാണ്. തുടർന്ന് 2019-ലാണ് ഇരുവരുടെയും സമ്മതപ്രകാരം വിവാഹ മോചിതരായത്. ഫോട്ടോ ഷൂട്ടും ​ഗാനങ്ങളുമായി ജീവിതം മനോഹരമാക്കുകയാണ്  ​ഗായിക റിമി ടോമിയിപ്പോൾ.