തെരുവുഗായകരുടെ പാട്ടിനൊത്ത് നൃത്ത ചുവടുകൾ വച്ച് റിമിടോമി. വീഡിയോ വൈറൽ!!!

Updated: Tuesday, October 27, 2020, 21:56 [IST]

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അവതാരകയുമാണ് റിമി ടോമി. അവരുടെ ഗാനങ്ങളും ചടുലമായ നൃത്ത ചുടുകളും ആരേയും ആകർഷിക്കുന്ന ഒന്നാണ്. വിവിധ സ്‌റ്റേജ് ഷോകളിൽ പ്രേക്ഷകരെ കയ്യിൽ എടുക്കാൻ വളരെ പെട്ടന്ന് തന്നെ റിമിയ്ക്കാവും.

 

ലോക്ക് ഡൗൺ ആരംഭിച്ചതോടെ പൊതുപരിപാടികൾ ഒന്നും തന്നെയില്ല. സോഷ്യൽ മീഡിയയിൽ റിമി സജ്ജീവമാണ്. തന്റെ പ്രേക്ഷകരോട് കൂടുതൽ അടുക്കാൻ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തന്നെ താരം ആരംഭിച്ചിട്ടുണ്ട്. നിരവധി പേരാണ് റിമിയുടെ വീഡിയോകൾ കാണുന്നത്. തന്റെ ഒരു പഴയ വീഡിയോ ആരാധകർക്കായി പങ്ക് വയ്ക്കുകയാണ് ഇപ്പോൾ റിമി ചെയ്തിട്ടുള്ളത്. സംഭവം നടന്നത് റിമിയുടെ രാജസ്ഥാൻ യാത്രയ്ക്കിടെയാണ്. തെരുവിൽ പാട്ട് പാടുന്ന ഒരു സംഘത്തിന്റെ ഗാനത്തിനൊപ്പം നൃത്ത ചുവടുകൾ വയ്ക്കുകയാണ് റിമി തന്റെ വീഡിയോയിൽ.

 

താരത്തിന്റെ നിറഞ്ഞ ചിരിയും വീഡിയോയിൽ കേൾക്കാം. ഇതൊക്കെ ഒരു കാലം എന്ന കുറിപ്പോടെയാണ് റിമി വീഡിയോ പങ്ക് വച്ചിട്ടുള്ളത്. രാജസ്ഥാൻ യാത്രയുടെ ചിത്രങ്ങൾ മാത്രമല്ല. തന്റെ യു.എ.ഇ. യാത്രയുടെ ചിത്രങ്ങളും താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

??????throwback ?? ith oke oru kaalam ???? #rajasthan

A post shared by Rimitomy (@rimitomy) on