അന്ന് എന്നെ ചതിച്ചാണ് രമേഷ് പിഷാരടി ട്രൂപ്പിൽ കയറിയത്... വെളിപ്പെടുത്തലുമായി സലീം കുമാർ!!!

Updated: Saturday, December 5, 2020, 11:35 [IST]

രമേഷ് പിഷാരടിയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സലീം കുമാർ. സലീം കുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിൻ സ്റ്റാലിയൻസിലെ അംഗമായതിനെ കുറിച്ചാണ് സലീം കുമാർ പറഞ്ഞത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ വന്ന ശേഷമാണ് ഒരു മിമിക്‌സ് ട്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചു.

 

അതിന്റെ ഭാഗമായി പുതുമുഖങ്ങളെ അന്വേഷിച്ച് പരസ്യം നൽകി. അന്ന് അതിന്റെ ഭാഗമായി ഒരു വെളുത്തു മെലിഞ്ഞ പയ്യൻ വന്നുവെന്നും അയാൾ ക മാത്രം വച്ച് സംസാരിക്കുന്ന ഒരു ഐറ്റം കാണിക്കുകയും ചെയ്തു. സിനിമാ നടന്മാരെ അനുകരിക്കുമോ എന്ന് ചോദിച്ചതും കുറേ പേരെ അനുകരിച്ചു. എന്നാൽ അതിൽ വലിയ കാര്യമൊന്നും ഇല്ലായിരുന്നു.

നിറം എന്ന ചിത്രം ആ സമയത്ത് വലിയ ഹിറ്റായിരുന്നു. അതിലെ നായകന്മാരിൽ ഒരാളായ ബോബൻ ആലമൂടന്റെ ശബ്ദം അറിയാമെന്ന് പറഞ്ഞ് പിഷാരടി അതിനെ ഒരു ഡയലോഗ് പറഞ്ഞു. നിറം എന്ന ചിത്രം കണ്ടിട്ടില്ലാത്ത സലീം കുമാർ തന്റെ സുഹൃത്തിനോട് അഭിപ്രായം ചോദിച്ചു. അദ്ദേഹം വളരെ മികച്ച അഭിപ്രായമാണ് നൽകിയത്.

 

അങ്ങനെയാണ് അദ്ദേഹം ആ ട്രൂപ്പിൽ എത്തിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം പുണ്യം എന്ന ചിത്രത്തിൽ ബോബനൊപ്പം അഭിനയിക്കാൻ അവസരം ഉണ്ടായി. എന്നാൽ അന്ന ്പിഷാരടി അനുകരിച്ച ശബ്ദം അല്ലായിരുന്നു ബോബന്റേത് എന്ന കേട്ട് ഞെട്ടിപ്പോയി അന്ന് ആ ചിത്രത്തിന് വേണ്ടി മറ്റൊരാളായിരുന്നു ഡബ്ബ് ചെയ്തത്. പിഷാരടിയുടെ ഈ ചതി ഓർത്ത് താൻ ഞെട്ടി പോയി എന്നും സലീം കുമാർ പറഞ്ഞു.