പ്രതിഫലം വേണ്ടെന്ന് വച്ച് കുഞ്ചാക്കോ ബോബൻ അഭിനയിച്ച ആ ചിത്രം സൂപ്പർ ഹിറ്റായിമാറി... മനസ്സ് തുറന്ന് തിരക്കഥാകൃത്ത് സഞ്ജയ്!!!

Updated: Saturday, October 31, 2020, 12:32 [IST]

മലയാളി പ്രേക്ഷകർക്ക് ചോക്ലേറ്റ് നായകൻ എന്ന് പറഞ്ഞാൽ ഇന്നും ഓർമയിൽ വരുന്ന മുഖം കുഞ്ചാക്കോ ബോബന്റേതാണ്. സിനിമയിൽ നിന്ന് ഇടയ്ക്ക് വച്ച് ഒരു ഇടവേള എടുത്തെങ്കിലും ഇപ്പോൾ താരം വളരെ സജ്ജീവമാണ്. സോഷ്യൽ മീഡിയയിലും താരം വളരെ സജ്ജീവമാണ്. തന്റേയും കുടുംബത്തിന്റെയും വിശേഷങ്ങൾ അദ്ദേഹം എപ്പോഴും പ്രേക്ഷകരുമായി പങ്ക് വയ്ക്കാറുണ്ട്.

 

ഏറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു ടേക്ക് ഓഫ്. ആ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് അതിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ ചർച്ചയാവുന്നത്.  രാജേഷ് പിള്ളയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ.

 

അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗം എല്ലാവരേയും ദുഖത്തിലാക്കിയിരുന്നു. രാജേഷ് പിള്ളയുടെ മരണശേഷം അതേ ബാനറിൽ ആയിരുന്നു ടേക്ക്ഓഫ് എന്ന ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ പ്രതിഫലം വേണ്ട എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു രൂപ പോലും പ്രതിഫലം വേണ്ടെന്നും നല്ല സിനിമ സംഭവിക്കണമെന്നുമായിരുന്നു ചാക്കോച്ചൻ ആഗ്രഹിച്ചതെന്നാണ് സഞ്ജയ് പറഞ്ഞതത്.

 

കുഞ്ചാക്കോ ബോബന്റെ ആക്റ്റിങ് കരിയറിൽ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ടേക്ക്ഓഫിലെ ഷഹീദ്. പാർവതിയായിരുന്നു ചിത്രത്തിലെ നായിക. ഫഹദ് ഫാസിൽ ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. അന്താരാഷ്ട്രതലത്തിൽ നിന്ന് വരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്.