ലാലേട്ടനെ രക്ഷിച്ച വക്കീല്‍ ജീവിതത്തിലും വക്കീല്‍ തന്നെ, നടി ശാന്തിപ്രിയ

Updated: Monday, February 22, 2021, 13:35 [IST]

ദൃശ്യം ടു റിലീസ് ചെയ്തപ്പോള്‍ ഒന്നാംഭാഗത്തില്‍ ഉണ്ടായിരുന്ന താരങ്ങളെ മാക്‌സിമം രണ്ടാംഭാഗത്തിലും ഉള്‍പ്പെടുത്താന്‍ ജിത്തു ജോസഫ് ശ്രമിച്ചിരുന്നു. അതില്‍ ഒരു കഥാപാത്രമായിരുന്നു നടി ശാന്തിപ്രിയ. ജോര്‍ജ്ജുകുട്ടിയെ രക്ഷിച്ച വക്കീല്‍ യഥാര്‍ത്ഥ ജീവിതത്തിലും വക്കീല്‍ തന്നെയാണ്. അവതാരകയായിട്ടാണ് ശാന്തിപ്രിയ ഈ രംഗത്തേക്ക് കടന്നു വരുന്നത്.

ചിലര്‍ക്കെങ്കിലും നോണ്‍ സ്‌റ്റോപ്പില്ലാതെ അവതരിപ്പിക്കുന്ന ശാന്തിപ്രിയയെ അറിയാം. ദൃശ്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തുവെച്ചതോടെയാണ് ശാന്തിപ്രിയയെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. തിരുവനന്തപുരം സ്വദേശിനിയായ ശാന്തി ഹൈക്കോടതി വക്കീലാണ്. 

 

രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വനിലും വക്കീലായി ശാന്തി എത്തിയിരുന്നു. മമ്മൂട്ടിക്ക് വേണ്ടി വാദിച്ചതും ശാന്തി പ്രിയയായിരുന്നു. ദൃശ്യത്തില്‍ അഡ്വ.രേണുകയുടെ വേഷത്തിലാണ് ശാന്തി എത്തിയിരുന്നത്.

 

ജോര്‍ജ് കുട്ടിക്ക് പുറത്തിറങ്ങാനുള്ള സകല പഴുതും വാദിച്ചു ജയിക്കുന്ന വക്കീലായാണ് ശാന്തിയുടെ വരവ്. വിവാഹിതയായി ശാന്തി പ്രിയയ്ക്ക് ഒരു മകളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.