ഇവനാണ് താരം, ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്
Updated: Wednesday, February 10, 2021, 15:54 [IST]

ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് നടന് സന്തോഷ് പണ്ഡിറ്റ് എത്തി. ആദ്യം പരിഹാസവും ഇന്ന് നിറഞ്ഞ കൈയ്യടിയും. സന്തോഷ് പണ്ഡിറ്റ് ഒരു സംഭവമാണെന്ന് ചിലരെങ്കിലും പറയാതെയില്ല. മലയാൡകള്‍ക്ക് ഇപ്പോള്‍ ഒരു കോമാളിയല്ല സന്തോഷ് പണ്ഡിറ്റ്. 2011ലാണ് സന്തോഷ് പണ്ഡിറ്റിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങുന്നത്. ഒരു സിനിമാക്കാരനും ചിന്തിക്കാന്‍ കഴിയാത്ത അത്ര കുറഞ്ഞ ചിലവില്‍ ഒരാള്‍ സിനിമ എടുക്കുന്നു. സിനിമയിലെ നടനും സംവിധായകനും നിര്‍മാതാവും ഗായകനും എല്ലാം ഒരാള്‍ തന്നെ എന്ന് കേട്ടപ്പോഴും കണ്ടപ്പോഴും പലരും ഇയാള്‍ക്ക് ഒരു പിരി ലൂസാണെന്ന് പറഞ്ഞു.

തുടക്കത്തില്‍ പല പരിഹാസങ്ങളും ഏറ്റുവാങ്ങിയ സന്തോഷ് തന്റെ സിനിമാ പിടിത്തം തുടര്‍ന്നു. പലരും അയാളെ തെറിവിളിച്ചു. ഇന്ന് സന്തോഷ് പണ്ഡിറ്റ് എവിടെ നില്ക്കുന്നു എന്ന് നോക്കിയാല്‍ പലരും മൂക്കത്ത് വിരല്‍വെക്കും. ഇന്ന് സന്തോഷ് എല്ലാവരും അറിയുന്ന ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയോടൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച താരം. ആര് കണ്ടാലും ഓടിവന്നു കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന തരത്തിലേക്ക് സന്തോഷ് വളര്‍ന്നിരിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഫേസ്ബുക്ക് പേജില്‍ ലക്ഷകണക്കിന് ആരാധകര്‍ ആണുള്ളത്. തന്റെ വിശേഷങ്ങള്‍ എല്ലാം സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. തന്റെ പുതിയ സിനിമാ വിശേഷങ്ങളും ജനകീയ വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും ഒക്കെ സന്തോഷ് തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും പങ്കു വെക്കാറുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തെ കുറിച്ച് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്.

ചിലരെങ്കില്‍ ഒരു സീരിയല്‍ പ്രെമോയില്‍ സന്തോഷ് പണ്ഡിറ്റിനെ കണ്ടു കാണും. സന്തോഷ് പണ്ഡിറ്റ് ആദ്യമായി ഒരു സീരിയലില്‍ അഭിനയിക്കാന്‍ പോകുകയാണ്. മിനി സ്ക്രീനില്‍ പല പരിപാടികളിലും താരം പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സന്തോഷ് ഒരു പരമ്പരയില്‍ അഭിനയിക്കാന്‍ പോകുന്നത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയായ തിങ്കള്‍ കല മാനിലൂടെ ആണ് താരം സീരിയല്‍ രംഗത്തേക്ക് വരാന്‍ പോകുന്നത്. തിങ്കള്‍ കലമാനിലെ മഹാ എപ്പിസോഡില്‍ ആകും താരം വരാന്‍ പോകുന്നത്.

സന്തോഷ് പണ്ഡിറ്റിനെ ഉള്‍പ്പെടുത്തി ഉള്ള പ്രൊമോഷണല്‍ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിനെ വെച്ചാല്‍ നല്ല റേറ്റിങ് കിട്ടുമെന്ന നിലയായി എന്നതാണ് സത്യം. സന്തോഷിന്റെ മാസ് ഡയലോഗു തന്നെയാണ് പ്രെമോയില്‍ ഉപയോഗിച്ചിരിക്കുന്നത്. സൂര്യ ടിവിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ടരക്കാണ് പരമ്പര തുടങ്ങുന്നത്. ഇത്രയും നാള് സിനിമകളില്‍ മാത്രം കണ്ടിരുന്ന സന്തോഷിന്റെ തീപ്പൊരി ഡയലോഗുകള്‍ ഇനി തങ്ങള്‍ക്കും ആസ്വദിക്കാം എന്ന സന്തോഷത്തിലാണ് കുടുംബപ്രേക്ഷകര്‍.