ഈ കുട്ടി വലുതായി, ഇവളെ ഞാന്‍ സ്വന്തമാക്കുന്നു: ചെമ്പരത്തിയിലെ പ്രബിന്‍ വിവാഹിതനായി

Updated: Monday, January 25, 2021, 12:46 [IST]

പ്രേക്ഷകരുടെ ഇഷ്ട സീരിയലായ ചെമ്പരത്തിയിലെ താരം പ്രബിന്‍ വിവാഹിതനായി. കഴുത്തില്‍ മിന്നുകെട്ടി സ്വാതി എന്ന പൈണ്‍കുട്ടിയെ സ്വന്തമാക്കിയിരിക്കുകയാണ് പ്രബിന്‍. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയമാണ് പൂവണിഞ്ഞിരിക്കുന്നത്. 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വളരെ ചുരുങ്ങിയ സമയങ്ങള്ക്കുകളളില്‍ തന്നെ മിനി സ്‌ക്രീനില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് പ്രബിന്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലില്‍ അഖിലാണ്ഡേശ്വരിയുടെ ഇളയ മകന്‍ അരവിന്ദ് കൃഷ്ണനായിട്ടാണ് പ്രബിന്‍ അഭിനയിക്കുന്നത്. 

ഏതാനും ദിവസങ്ങള്‍ക്കു  മുന്‍പ് വിവാഹിതനാകാന്‍ പോകുന്ന വിവരം പ്രബിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. ഭാവി വധുവിന്റെ ബാല്യകാല ചിത്രം പങ്കുവച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് നടന്‍ മനസ്സ് തുറന്നത്.  ഈ ഫോട്ടോയില്‍ ഉള്ള കുട്ടിയെ ഞാന്‍ എന്റെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി . എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു എന്ന് മാത്രം. എന്താണെന്നോ എങ്ങനെയാണെന്നോ എന്ന ചോദ്യത്തിനേക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുക്കേണ്ടത് ഇനിയങ്ങോട്ട്..!എന്ന പദത്തിനെ കുറിച്ചാണ്... എന്താവുമെന്നോ എങ്ങനെയാവുമെന്നോ എനിക്കറിയില്ല. പക്ഷെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവും..... എന്റെ ജീവിതത്തിലെ ഈ ഒരു പ്രധാനകാര്യം നിങ്ങളെയെല്ലാവരെയും അറിയിക്കണം എന്ന് എനിക്ക് തോന്നി.. കാരണം നിങ്ങള്‍ എല്ലാവരും എനിക്ക് ഇതുവരെ തന്ന സ്നേഹവും പ്രോത്സാഹനവും..എല്ലാം എനിക്ക് ദൈവതുല്യമാണ്. 
എന്റെ ജീവിതത്തിലെ സന്തോഷങ്ങള്‍ക്കും  പ്രചോദനങ്ങള്‍ക്കും കാരണക്കാരായവരില്‍ ഒരു വലിയ പങ്ക് അതു നിങ്ങളുടേതാണ്. അതുകൊണ്ട് തന്നെ എന്റെ എല്ലാ അമ്മമാരുടെയും ചേട്ടന്മാരുടെയും അനിയന്മാ്രുടെയും പെങ്ങമ്മാരുടെയും. നിങ്ങളെല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണം, ഇതായിരുന്നു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് പ്രബിന്‍ എഴുതിയത്.

 

കോളേജ് ലക്ച്ചറര്‍ ആയി ജോലി നോക്കിവരുന്ന സ്വാതിയുമായി പരിചയം ഉണ്ടായിരുന്നു എങ്കിലും വിവാഹത്തെകുറിച്ചു ചിന്തിക്കുന്നത് അടുത്തിടെയാണ് പ്രബിന്‍ പറഞ്ഞിരുന്നു. പരമ്പരാഗത വേഷമായിരുന്നു വിവാഹ ചടങ്ങിന് ഇരുവരും തെരഞ്ഞെടുത്ത്. കസവ് സാരിയും കസവ് മുണ്ടുമായിരുന്നു ഇരുവരുടെയും വേഷം. 

കലയാണ് എനിക്കെല്ലാമെന്നും അഭിനയത്തിലൂടെയാണ് എന്റെ എല്ലാ നല്ല കാര്യങ്ങളും ഉണ്ടായതെന്നും പ്രബിന്‍ പറഞ്ഞിരുന്നു. എന്നെപ്പോലെയുള്ള ഒരാളുടെ കല്യാണം പോലും ആളുകള്‍ ആഘോഷിക്കുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കിയ സന്തോഷത്തെക്കുറിച്ച് എനിക്ക് വിവരിക്കാന്‍ കഴിയില്ലെന്നും ഇത് എന്റെ ജീവിതത്തിലേക്ക് ചെമ്പരത്തി കൊണ്ടുവന്ന ഒരു അനുഗ്രഹമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നുവെന്നും പ്രബിന്‍ പറയുന്നു.