ബിഗ് ബോസ്സില്‍ ഒരു കൈ നോക്കിയേനെ, അപരിചിതരായവര്‍ 100 ദിവസം ഒരു വീട്ടില്‍ കഴിയുക എന്നത് രസകരമെന്ന് നടി അനുമോള്‍

Updated: Monday, January 25, 2021, 15:59 [IST]

ബിഗ് ബോസ് സീസണ്‍ ത്രീയില്‍ ആരൊക്കെ മത്സരിക്കുമെന്ന ആകാംഷയിലാണ് മലയാളികള്‍. പലരുടെയും പേരുള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഫൈനല്‍ ലിസ്റ്റ് ഇതുവരെ പുറത്തുവന്നിട്ടില്ല.  ഇതിനിടെയാണ് തനിക്ക് ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള ആഗ്രഹം പങ്കുവെച്ച് നടി അനുമോള്‍ എത്തിയത്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയും സ്റ്റാര്‍ മാജിക്കിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോള്‍. അടുത്തിടെ പല വിവാദങ്ങളിലും ഗോസിപ്പുകളിലും അനുമോള്‍ ഉള്‍പ്പെട്ടിരുന്നു. ബിഗ്‌ബോസ്സ് സീസണ്‍ 3യില്‍ അനുവും ഉണ്ടാകും എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ആ വാര്‍ത്ത വ്യാജമാണെന്നാണ് അനുമോള്‍ പറയുന്നത്. താന്‍ ഇത്തവണ ബിഗ് ബോസില്‍ ഇല്ലെന്നാണ് അനുമോള്‍ പറയുന്നു. 
ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നില്ല, അവര്‍ തന്നെ സമീപിച്ചിട്ടുമില്ല. എന്നാല്‍ ക്ഷണം കിട്ടിയാല്‍ പോകുമെന്നും അനുമോള്‍ പറയുന്നു. ക്ഷണം കിട്ടിയിരുന്നെങ്കില്‍ ഒരു കൈ നോക്കിയേനെ. ആ വീടിന്റെ വൈബ് ആസ്വദിച്ചേനെ. എപ്പോഴും വഴക്കും ബഹളവും ഒക്കെ ആണെങ്കിലും, അപരിചിതരായ ഒരു കൂട്ടം ആളുകള്‍ ഒരു കുടുംബം പോലെ 100 ദിവസം ഒരു വീട്ടില്‍ കഴിയുക എന്നത് തനിക്ക് ഇഷ്ടപ്പെട്ട ഒരു പരിപാടിയാണ് എന്നും അനുമോള്‍ പറയുന്നു.

 

ഒരുപാട്പേര്‍ എന്നോട് ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. എല്ലാ ദിവസവും എനിക്ക് മെസ്സേജുകള്‍ വരുന്നുണ്ട്. ഒരുകൂട്ടം ആളുകള്‍ പോകരുതേ എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ പോകണം എന്ന് പറയുന്നുണ്ടെന്നും അനുമോള്‍ പറയുന്നു.  റിമി ടോമിയും അനാര്‍ക്കലി മരിക്കാറും ദിയ കൃഷ്ണയുമെല്ലാം തങ്ങള്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം വ്യക്തമാക്കി രംഗത്തുവന്നിരുന്നു. ബിഗ് ബോസ് മൂന്നാം സീസണ്‍ ഫെബ്രുവരി അവസാന വാരത്തോടെ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളം റിയാലിറ്റി ഷോകള്ക്ക് പുതിയ മാനം നല്കിോയ റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ്. എല്ലാ ഭാഷകളിലും ബിഗ് ബോസ് ഓടിക്കൊണ്ടിരിക്കുന്നു.

 

മലയാളത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്നുവെന്നതു തന്നെയായിരുന്നു ഇതിന്റെ ഹൈലൈറ്റ്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫിനാലെ നടത്താതെ അവസാനിപ്പിക്കുകയാണുണ്ടായത്. കഴിഞ്ഞ സീസണില്‍ ഡോ. രജത് കുമാര്‍ എന്ന മത്സരാര്ത്ഥി യായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഏറെ ഓളം സൃഷ്ടിച്ച ഒരാള്‍. എന്നാല്‍ മറ്റൊരു മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളകു തേച്ച വിവാദവുമായി ബന്ധപ്പെട്ട് ഡോ. രജത് കുമാര്‍ ഷോയില്‍ നിന്നും പുറത്തുപോവേണ്ടി വരികയും അത് ഏറെ കോലാഹലങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.