പുഴയില്‍ നീരാടി ചന്ദനമഴയിലെ വിന്ദുജ വിക്രമന്, ഫോട്ടോഷൂട്ട് വൈറലാകുന്നു
Updated: Thursday, January 28, 2021, 13:31 [IST]

വര്‍ഷങ്ങള്‍ നീണ്ടുപോയ ഒരു സീരിയലായിരുന്നു ഏഷ്യാനെറ്റിലെ ചന്ദനമഴ. രൂക്ഷ വിമര്‍ശനങ്ങളും ഈ സീരിയലിനുനേരെ ഉയര്‍ന്നിരുന്നു. നിര്‍ത്താനായില്ലേ എന്നായിരുന്നു കമന്റുകള്‍. എന്നാല്‍, ഇതിലെ കഥാപാത്രങ്ങള്‍ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ആഴത്തില്‍ ഇറങ്ങിയിരുന്നു. ചന്ദനമഴയിലെ വിന്ദുജ വിക്രമന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്.

സാരിയുടുത്ത് ഗ്ലാമറസായി പുഴയില്‍ നീരാടിയുള്ള ഫോട്ടോഷൂട്ടാണ് വൈറലായത്. പച്ച ബ്ലൗസും വൈറ്റ് കസവ് സാരിയുമാണ് വേഷം. ചന്ദനമഴയില്‍ നാടന്‍ വേഷത്തിലാണ് വിന്ദുജ എത്തിയിരുന്നത്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആരും പ്രതീക്ഷിച്ചില്ല. ചന്ദനമഴയിലെ അമൃത എന്ന വേഷമാണ് വിന്ദുജ കൈകാര്യം ചെയ്തിരുന്നത്. സീരിയയില്‍ ആദ്യം അമൃതയായി അഭിനയിച്ചുകൊണ്ടിരുന്നത് മേഘ്നയായിരുന്നു. വിവാഹശേഷം കുടുംബജീവിതത്തിലേക്ക് നീങ്ങിയ മേഘ്ന സീരിയലില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

എന്നാല്‍ പിന്നീട് വന്ന വിന്ദുജയെ കുടുംബപ്രേക്ഷകര്‍ രണ്ട് കൈയ്യുംനീട്ടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ മേഘ്ന അവതരിപ്പിച്ചിരുന്ന അമൃത എന്ന കഥാപാത്രത്തില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെയാണ് വിന്ദുജ അഭിനയിച്ചത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരും ഈ താരത്തിന് ഉണ്ട്.

നനഞ്ഞ സാരിയില്‍ അതിസുന്ദരിയായാണ് വിന്ദുജ എത്തിയത്. എ എസ് പി ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
