മാലി ദ്വീപിൽ കടലിന്റെ ഭംഗി ആസ്വദിച്ച് ഹോട്ട് ലുക്കിൽ ശാലിൻ സോയ, താരത്തിന്റെ മേയ്ക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ!!!

Updated: Wednesday, December 2, 2020, 09:06 [IST]

മലയാള സിനിമയിൽ ബാലതാരമായി എത്തിയ നടിയാണ് ശാലിൻ സോയ. വെളുത്തു തുടുത്ത മുഖവും വെള്ളാരം കല്ലുകൾ പോലെയുള്ള കണ്ണുകളും താരത്തെ പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രിയങ്കരിയായത്. ലോക്ക്ഡൗൺ കാലഘട്ടത്തിൽ ശരീരഭാരം നന്നായി കുറച്ച് കൂടുതൽ സുന്ദരിയായിരിക്കുകയാണ് താരം ഇപ്പോൾ.

 

ശാലിൻ സോയ തന്റെ അവധി ആഘോഷിക്കാൻ ഇപ്പോൾ മാലിദ്വീപ് കടപ്പുറത്താണ്. അവിടെ വച്ച് എടുത്ത താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഒറ്റയ്ക്കുള്ള യാത്രയാണ് താരം ഇപ്പോൾ നടത്തിയിട്ടുള്ളത്.

 

മിക്ക ചലച്ചിത്രത്താരങ്ങളും ഇപ്പോൾ അവധി ആഘോഷിക്കുന്ന തിരക്കിലാണ്. മിക്കവരും തങ്ങളുടെ അവധിക്കാലം അടിച്ചുപൊളിക്കാൻ തിരഞ്ഞെടുത്തതാവട്ടെ മാലിദ്വീപും. തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാളും ഭർത്താവും തങ്ങളുടെ ഹണിമൂൺ ആഘോഷിക്കാൻ എത്തിയതും മാലി ദ്വീപിലാണ്.