തല അജിത്തിന്റെ മകന് വലിയ ചെക്കനായി, അമ്മയ്ക്കരികില്‍ നിന്ന് കണ്ണിറുക്കി കുസൃതി കാണിച്ച് ആദ്വിക്
Updated: Wednesday, January 27, 2021, 12:07 [IST]

തമിഴ് ചലച്ചിത്ര രംഗത്ത് താര കുടുംബങ്ങളില്‍ സന്തുഷ്ട കുടുംബം എന്ന് പറയുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് സൂര്യ-ജ്യോതിക, അജിത്-ശാലിനി ദമ്പതികളെയാണ്. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ഹാപ്പി കുടുംബം എന്നും വൈറലാകാറുണ്ട്. ലോക്ഡൗണിനുശേഷം ഇപ്പോഴിതാ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശാലിനിയാണ് വൈറലായത്.

അജിത്തിന്റെ മകന് ഇപ്പോള്‍ വലിയ ചെക്കനായി കെട്ടോ... ആദ്വിക്കിന്റെ ഫോട്ടോ ഇപ്പോള്‍ ട്രന്‍ഡിങ്ങാണ്. അമ്മയ്ക്കരികില്‍ നിന്ന് ഫോട്ടോവിന് പോസ് ചെയ്യുകയും കണ്ണിറുക്കുകയും ചെയ്യുന്ന ആദ്വിക്കിനെ കണ്ട് എന്ത് ക്യൂട്ടാണെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു.
പച്ച പട്ടുസാരിയിലാണ് നടി ശാലിനി എത്തിയത്. കൂടെ സഹോദരിയും നടിയുമായ ശാമിലിയുമുണ്ട്. ഓറഞ്ച് നിറത്തിലുള്ള കുര്‍ത്ത മോഡല്‍ വസ്ത്രമാണ് ആദ്വിക്ക് ധരിച്ചിരുന്നത്.

2015 മാര്‍ച്ച് രണ്ടിനാണ് ആദ്വിക് ശാലിനിയുടെയും അജിത്തിന്റെയും ജീവിതത്തിലേക്ക് എത്തുന്നത്. പതിമൂന്നുവയസ്സുകാരിയായ അനൗഷ്ക എന്നൊരു മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്. വിവാഹശേഷം നല്ല കുടുംബിനിയായി തുടരുകയാണ് ശാലിനി. സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയാണെന്ന താര ജാഡയൊന്നും ഇപ്പോഴും ശാലിനിക്കില്ല. എന്നും സിപിംള്‍ വേഷത്തിലാണ് താരം എത്താറുള്ളത്.

1999 ല്‍ 'അമര്‍ക്കളം' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിഞ്ഞതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണെന്ന് താന്‍ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.