ആരാധകരെ സ്വന്തം വീട്ടിൽ താമസിക്കാൻ ക്ഷണിച്ച് കിങ് ഖാൻ.. താരത്തിന്റെ ഇഷ്ടഭക്ഷണവും കഴിക്കാം. ചെയ്യേണ്ടത് ഇത്രമാത്രം!!!

Updated: Thursday, November 19, 2020, 10:13 [IST]

ബോളിവുഡ് പ്രേക്ഷകരുടെ മാത്രമല്ല ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് ഷാരൂഖ് ഖാൻ. മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടപ്പെട്ടതാരമാണ് കിങ് ഖാൻ. സിനിമാ തിരക്കുകൾക്കിടയിൽ തന്റെ ആരാധകർക്കൊപ്പം സമയം ചിലവഴിക്കാനും താരം ശ്രമിക്കാറുണ്ട്. താരത്തിന്റെ പാചക താത്പര്യങ്ങളെ കുറിച്ച് ഒരിക്കൽ ഒരു ആരാധകൻ ചോദിച്ചിരുന്നു. അപ്പോൾ കറിയിൽ ഉപ്പ് എത്ര ഇടണമെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്ന മറുപടിയാണ് താരം പറഞ്ഞത്.

 

ഇപ്പോഴിതാ നടന്റെ ഡൽഹിയിലെ നസതിയിൽ താമസിക്കാൻ ആരാധകരെ ക്ഷണിക്കുകയാണ് അദ്ദേഹം. ഒരു മത്സരത്തിൽ വിജയിച്ചാൽ മാത്രമാണ് അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ സാധിക്കുക. അമേരിക്കൻ വേക്കേഷൻ റെന്റൽ ഓൺലൈൻ കമ്പനിയായ Airbib നൊപ്പം ചേർന്നാണ് കിങ് ഖാനും താരപത്‌നി ഗൗരി ഖാനും ചേർന്ന് പ്രേക്ഷകർക്ക് ഈ സുവർണ്ണാവസരം ഒരുക്കുന്നത്.

 

Advertisement

മത്സരത്തിൽ വിജയിക്കുന്ന ആൾക്ക് മാത്രമാണ് വീട്ടിലേയ്ക്ക് ക്ഷണം. മത്സരത്തിൽ വിജയിക്കുന്ന ആൾക്കൊപ്പം ഒരാൾക്കും കൂടി ആ വീട്ടിൽ താമസിക്കാം. മത്സരം ഇതാണ്. ഇരു കൈയ്യും നീട്ടിയുള്ള സ്വീകരണത്തെ ( Open Arm Welcome) കുറിച്ച് നൂറ് വാക്കിൽ കുറയാതെ ഒരു കുറിപ്പ് തയ്യാറാക്കണം.

 

ഷാരൂഖിന്റെ സിഗ്നേച്ചർ പോസിനുള്ള സ്മരണാർത്ഥമാണിത്. അദ്ദേഹത്തിന്റെ ആ പോസ് വളരെ പ്രശസ്ഥമാണ്. 2021 ഫെബ്രുവരി 13വരെയാണ് അവസരം. വിശദാശംങ്ങൾ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചിട്ടുണ്ട്.

 

Advertisement

 ഒപ്പം വീടിന്റെ ചിത്രങ്ങളും ഓർമകുറിപ്പികളും താരം പങ്ക് വച്ചിട്ടുണ്ട്. മത്സരത്തിൽ വിജയിക്കുന്ന ആൾക്ക് ഒരു രാത്രി  ഉൾപ്പടെ ഷാരൂഖിന്റെ വീട്ടിൽ താമസിക്കാം. അവിടെ അതിഥികളെ സ്വീകരിക്കാൻ സഹായികളും ഒപ്പം തന്നെ താരത്തിന്റെ ഇഷ്ടപ്പെട്ട ഭക്ഷണം ഉൾപ്പെടുത്തിയുള്ള ഡിന്നറും ഉണ്ടാവും. അതിഥികൾ മടങ്ങിപ്പോകുമ്പോൾ ഖാൻ കുടുംബത്തിന്റെ വക ഒരു സമ്മാനവും ഉണ്ടാവും.