പാചകം പഠിച്ചോ എന്ന ചോദ്യത്തിന്, ഈ സാധനം ഭക്ഷണത്തിൽ എത്രവേണമെന്ന് പോലും അറിയില്ലെന്ന് കിങ് ഖാൻ... ആരാധകരുടെ സംശയങ്ങൾക്ക് രസകരമായ മറുപടി നൽകി ഷാരൂഖ് ഖാൻ!!!

Updated: Thursday, October 29, 2020, 15:32 [IST]

ബോളിവുഡ് താരരാജാന് കിങ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖിനെ അറിയാത്തവർ വളരെ കുറവാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് ആരാധകന്റെ സംശയങ്ങൾക്ക് താരം കൊടുത്ത മറുപടികളാണ്. ട്വിറ്ററിൽ ആസ്‌ക് എസ്ആർകെ എന്ന സെഷനിലൂടെയാണ് കിങ് ഖാൻ ആരാധകരുമായി ആശയവിനിമയം നടത്തിയത്. ആരാധകരുടെ ചോദ്യങ്ങൾക്ക് വളരെ രസകരമായ മറുപടികളാണ് ഷാരൂഖ് ഖാൻ നൽകിയത്.

 

. ജീവിത കാലം മുഴുവൻ മൂന്ന് ഭക്ഷണം കഴിക്കാൻ പറഞ്ഞാൽ അത് ഏതായിരിക്കുമെന്നായിരുന്നു ഒരാളുടെ ചോദ്യം. കൂടുതൽ ഒന്നും ആലോചിക്കാതെ ഖാൻ മറുപടി നൽകി ചോറും പരിപ്പ്കറിയും ഉള്ളിയും കഴിച്ച് ജീവിതകാലം മുഴുവൻ കഴിയാൻ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ രസകരമായ രീതിയായിരുന്നു ചോദ്യോത്തരങ്ങൾ. ഷാരൂഖിന്റെ ഭക്ഷണ രീതിയും പാചകത്തെ കുറിച്ചുമാണ് ആരാധകർ ചോദിച്ചത്. ഷാരൂഖ് പാചകം പഠിച്ചോ എന്നാണ് മറ്റൊരു ആരാധകൻ ചോദിച്ചത്. ആ ചോദ്യത്തിന്റെ മറുപടി ഇതായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ഉപ്പ് എത്ര ഇടണം എന്ന് ഇപ്പോഴും അറിയാത്ത ആളാണ് താൻ എന്നായിരുന്നു മറുപടി. 

  

പ്രശസ്ഥരായ സുഹൃത്തുക്കൾക്കൊപ്പം ഡിന്നർ കഴിക്കാൻ പോയാൽ ഇപ്പോഴും ബില്ല് അടയ്ക്കാൻ ഷെയറിടാറുണ്ടോ അല്ലെങ്കിൽ ഷാരൂഖ് തന്നെയാണോ അത് അടയ്ക്കുക എന്നായിരുന്നു മറ്റൊരാളുടെ സംശയം. പ്രശസ്ഥരാണെങ്കിലും അല്ലെങ്കിലും കൂടെയുള്ളവരാണ് ബില്ലടയ്ക്കാണ് കാരണം താൻ പണം കയ്യിൽ കൊണ്ട് നടക്കാറില്ലെന്നാണ് ഷാരൂഖ് ഖാൻ തന്റെ ആരാധകരോട് പറഞ്ഞത്.