മമ്മൂട്ടി ആ രംഗം അഭിനയിച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി.. നയൻതാര നായികയായ ചിത്രത്തിൽ സംഭവിച്ചത് ഇതാണ്..!!!

Updated: Friday, October 30, 2020, 15:49 [IST]

വ്യത്യസ്ഥമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ കയറിയ അഭിനേതാക്കളാണ് മമ്മൂട്ടിയും നയൻതാരയും. അവരുടെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ഏതാണെന്ന് ചോദിച്ചാൽ എണ്ണിയാൽ ഒടുങ്ങാത്ത ഉത്തരം നിങ്ങൾക്കുണ്ടാവംു. പുതുമയും വ്യത്യസ്ഥവുമായിട്ടുള്ള കഥാപാത്രങ്ങൾക്കാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് പലപ്പോഴും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

 

മലയാള സിനിമയിൽ മിക്ക സംവിധായകർക്കും മമ്മൂട്ടിയെ കുറിച്ച് ഓർമ്മകൾ പങ്ക് വയ്ക്കാനുണ്ടാവും. അത്തരത്തിൽ സംവിധായകൻ സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആവുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ഭാസ്‌കർ ദി റാസ്‌കൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. 

  

മമ്മൂട്ടിയും മകനും കാറിൽ പോകുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആ രംഗത്തിൽ കുട്ടി നയൻതാരയെ കുറിച്ച് ചോദിക്കുന്നുണ്ട്. എന്തൊരു സോഫ്റ്റാണ് കെയറിങ് ആണ് ലവ്വിങ്ങാണ് എന്നൊക്കെ ഇതുപോലെ തന്നെയായിരിക്കും എന്റെ അമ്മയെന്നും മകൻ അച്ഛനോട് ചോദിക്കുന്നുണ്ട്. ആ എന്ന മറുപടിയായിരുന്നു തിരക്കഥയിൽ ആ ചോദ്യത്തിനായി ഉണ്ടായിരുന്നത്. എന്നാൽ അത് ഉടനെ പറയരുത് അതിനൊരു ഡിലേ കൊടുക്കണം.

 

 ആ സമയത്ത് ഭാര്യയെ കുറിച്ച് ഓർക്കണം ആ രംഗം എടുക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു എന്നും സിദ്ധിഖ പറഞ്ഞു. അതാണ് നടൻ എന്നും നമ്മൾ ആ മാറ്റർ അങ്ങ് പറഞ്ഞ് കൊടുത്താൽ മതി. കട്ട് ചെയ്തിട്ടും തന്റെ കണ്ണ് നിറഞ്ഞ് പോയി എന്നും അദ്ദേഹം പറഞ്ഞു. അത്രയ്ക്കും ഇമോഷണലായിരുന്നു ആ രംഗം. സംവിധായകനും നടനും ചേർന്ന് ആ രംഗം മനോഹരമാക്കി തീർത്തു എന്നും അദ്ദേഹം പറഞ്ഞു.