ഐശ്വര്യ റായിയെ പോലെ, ബിഗ് ബോസ് താരം സൂര്യ ജെ മേനോന്‍ ചില്ലറക്കാരിയല്ല

Updated: Wednesday, February 17, 2021, 15:49 [IST]

ഒറ്റനോട്ടത്തില്‍ പലര്‍ക്കും ലോകസുന്ദരി ഐശ്വര്യ റായിയെ പോലെ തോന്നാം. എന്നാല്‍ ഇത് സൂര്യ മേനോന്‍ ആണ്. ഒരുപാട് കഷ്ടപാടുകള്‍ക്കിടയില്‍ നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ സൂര്യ ജെ മേനോന്‍. കേരളത്തിലെ മറ്റൊരു ഐശ്വര്യ റായി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം. ഐശ്വര്യ റായിയുടെ മോഡലില്‍ മേക്കോവര്‍ നടത്തിയപ്പോള്‍ പെട്ടെന്ന് മനസ്സിലാകാതായി.

മോഡലിങ്ങിലൂടെ ശ്രദ്ധേയയായ സൂര്യ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആറാമതായി ബിഗ് ബോസ് വീട്ടിലെത്തിയ താരമാണ് സൂര്യ മേനോന്‍. 12 ഓളം ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുവെന്നാണ് താരം വ്യക്തമാക്കിയിരുന്നത്. മലയാളത്തിലെ ആദ്യ ഫീമെയില്‍ ഡിജെമാരില്‍ ഒരാളും കൂടിയാണ് സൂര്യ മേനോന്‍.

 

ബിഗ് ബോസില്‍ ആദ്യ ദിവസം തന്നെ കരച്ചില്‍ തുടങ്ങിയ മത്സരാര്‍ത്ഥിയാണ് സൂര്യ മേനോന്‍. ക്യാമറ നോക്കി അമ്മയോട് സംസാരിച്ചു കൊണ്ടാണ് സൂര്യ കരഞ്ഞത്. താന്‍ ഇവിടെ ഒറ്റപ്പെടുന്നുവെന്നും തനിക്ക് ആക്ടീവാകാന്‍ സാധിക്കുന്നില്ലെന്നുമാണ് സൂര്യ പറയുന്നത്. നോബി പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് സൂര്യയെ വിഷമിപ്പിച്ചത്. രാത്രിയില്‍ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്ന സൂര്യയെയാണ് ബിഗ് ബോസ് പ്രേക്ഷകര്‍ കണ്ടത്. മൊത്തത്തില്‍ ബിഗ് ബോസ് വീട് അലങ്കോലമായി തുടങ്ങി. 

 

അച്ഛന്റെ ഉത്തരവാദിത്തമില്ലാത്ത ജീവിതരീതി മൂലം ഒരുപാട് കഷ്ടപാടുകള്‍ അനുഭവിച്ച മകളാണ് സൂര്യ. ബിഗ് ബോസ് വീട്ടില്‍ നിന്ന് തനിക്കുണ്ടായ അനുഭവം സൂര്യ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ അച്ഛനും അമ്മയും അസുഖം കാരണം വീട്ടിലാണ്. എല്ലാ ചുമതലും സൂര്യയുടെ തലയിലാണ്. രണ്ടുപേര്‍ക്കും കണ്ണിന് കാഴ്ച ശക്തി കുറവാണെന്നാണ് സൂര്യ പറഞ്ഞത്. പല ജോലികളും താന്‍ ചെയ്തിട്ടുണ്ടെന്നും സൂര്യ പറഞ്ഞിരുന്നു. ദുബായില്‍ പോയി ജോലി ചെയ്ത് പൈസ കിട്ടാതെയായപ്പോള്‍ പട്ടിണി പോലും കിടന്നിട്ടുണ്ടെന്നും സൂര്യ പറഞ്ഞിരുന്നു.