പുതിയ അതിഥി വന്നതിന്റെ സന്തോഷം പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്

Updated: Saturday, January 30, 2021, 15:49 [IST]

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും. ജീവിതത്തിലേക്ക് പുതിയ അതിഥി വന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. 15 ലക്ഷത്തിന്റെ ബൈക്കാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. ടിക് ടോക്കിലൂടെയും ഡാന്‍സിലൂടെയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ ദമ്പതികള്‍.

പുതിയ സൂപ്പര്‍ ബൈക്കിന്റെ ഫോട്ടോയും വീഡിയോയും വൈറലായിരിക്കുകയാണ്. കവാസാക്കി കമ്പനിയുടെ ഏറ്റവും പുതിയ മോഡലാണ് ഇരുവരും വാങ്ങിച്ചിരിക്കുന്നത്. ബൈക്കിന്റെ കളര്‍ പച്ചയാണ്. നടി താരാ കല്യാണും ഇവര്‍ക്കൊപ്പം ഷോറൂമിലെത്തിയിരുന്നു.  

ഗുരുവായൂരപ്പനെ സാക്ഷിയാക്കി കഴിഞ്ഞ വര്‍ഷം ഫെബ്രവരിയിലാണ് ഇരുവരും വിവാഹിതരായത്. തമിഴ് ബ്രാഹ്മണരായതുകൊണ്ടുതന്നെ നിരവധി ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ഇരുവരും പത്ത് വര്‍ഷത്തിലേറെയായി സുഹൃത്തുക്കളായിരുന്നു. തുടര്‍ന്നാണ് വിവാഹത്തിലെത്തിയത്.

വിവാഹശേഷം ചക്കപ്പഴം എന്ന പരമ്പരയിലൂടെ അര്‍ജ്ജുന്‍ അഭിനയ രംഗത്തെത്തിയിരുന്നു. അഭിനയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുവന്ന സൗഭാഗ്യ ഇതുവരെ സിനിമയില്‍ മുഖം കാണിച്ചിട്ടില്ല. അച്ഛനും മുത്തശ്ശിയും അമ്മയുമെല്ലാം അഭിനയരംഗത്തുള്ളവരാണ്.  

 

താനാഗ്രഹിച്ചത് പോലൊരു ജീവിതപങ്കാളിയെയാണ് തനിക്ക് കിട്ടിയതെന്നാണ് സൗഭാഗ്യ പറഞ്ഞത്. പുതിയ ജീവിതത്തില്‍ തനിക്ക് അച്ഛനെ കിട്ടിയ സന്തോഷവും സൗഭാഗ്യ പങ്കുവെച്ചിരുന്നു. സൗഭാഗ്യയുടെ അച്ഛന്‍ അസുഖം ഭാദിച്ച് മരണപ്പെട്ടതാണ്.