വാഴക്കുലയേന്തിയ കർഷകയായി സുബി: കർഷകശ്രീ അവാർഡ് നേടാനാണോ എന്ന് ആരാധകർ ചിത്രം വൈറൽ!!

Updated: Monday, October 26, 2020, 13:53 [IST]

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് സുബി സുരേഷ്. മിക്ക പരിപാടികളിലും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിയ്ക്കാൻ ഈ താരത്തിനാവും. ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടിയാണ് താരം നൽകാറ്. ഇപ്പോൾ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വാഴക്കുലയും മരച്ചീനിയും കൈയ്യിൽ പിടിച്ച് നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണത്.

 

 നീല മുണ്ടും ടീഷർട്ടും ധരിച്ച് തലയിൽ കെട്ടുമായാണ് താരം നിൽക്കുന്നത്. വാഴക്കുലയേന്തിയ കർഷകസ്ത്രീ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്ക് വച്ചിട്ടുള്ളത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡിൽ എഴുതാമായിരുന്നില്ലെ ചേച്ചി എന്നായിരുന്നു ഒരാളുടെ കമന്റ്.

  

താൻ തന്നെയാണ് കർഷക എന്നാണ് സുബി അതിന് മറുപടി നൽകിയത്. ഈ വർഷത്തെ കർഷകശ്രീ നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ എന്നാണ് മറ്റൊരാളുടെ ചോദ്യം. അത്തരത്തിൽ രസകരമായ നിരവദി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.