സുരാജും നിമിഷയും വീണ്ടും ഒന്നിക്കുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് !!!

Updated: Monday, October 19, 2020, 11:35 [IST]

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മഹത്തായ ഭാരതീയ അടുക്കള എന്നാണ് ചിത്രത്തിന്റെ പേര്. സുരാജും നിമിഷയും വിവാഹവേഷത്തിൽ ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിമിഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചിരുന്നു. നിരവധി പേരാണ് പുതിയ ചിത്രത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്.

 

ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസാണ്. ഫ്രാൻസിസ് ലൂയിസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ്. സൂരജ് എസ്.കുറുപ്പാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ സജിൻ എസ് രാജ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഇരുവും മുൻപ് അഭിനയിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് നേടിയത്. ദേശീയതലത്തിൽ തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ദിലീഷ് പോത്തനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ഈ വർഷത്തെ സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയത് സുരാജാണ്.