അതേ തിരക്കഥയിൽ സുരേഷ് ഗോപിയുടെ കുറുവാച്ചൻ പ്രേക്ഷകർക്കായി ഒരുങ്ങുന്നു... വമ്പൻ അനൗൺസ്‌മെന്റ് ഒരുക്കി ചിത്രത്തിന്റെ ടീം.!!!

Updated: Monday, October 26, 2020, 13:31 [IST]

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചലച്ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള താരമാണ് സുരേഷ് ഗോപി. മാസ് ആക്ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളും പ്രേക്ഷകരെ വളരെയധികം ത്രസിപ്പിച്ച ഒന്നാണ്. വളരെ നാളുകൾക്ക് ശേഷം സുരേഷ് ഗോപിയുടെ മറ്റൊരു മാസ് എന്റ്രർടൈനർ ചിത്രം പ്രേക്ഷകർക്കായി പുറത്തിറങ്ങുകയാണ്. അദ്ദേഹത്തിന്റെ 250ാമത്തെ ചിത്രമാണിത്.

 

ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന കടുവയുമായുള്ള നിയമയുദ്ധത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന തന്റെ കഥാപാത്രവുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിനെ സംബന്ധിച്ച് അദ്ദേഹം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. വിജയദശമി നാളിൽ മലയാളി പ്രേക്ഷകർ ഇത് വരെ കണ്ടിട്ടില്ലാത്ത രീതിരിയിലുള്ള ഒരു അനൗണ്‌സ്‌മെന്റാണ് ഇന്ന് നടക്കാൻ പോകുന്നത്. 

 

ചിത്രത്തിന്റെ ടൈറ്റിൽ മലയാളത്തിലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നൂറിലധികം താരങ്ങൾ ചേർന്നാണ് പുറത്തിറക്കുക. ഇന്ന് വൈകീട്ട് ആറിനാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിടുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായി ജിനു എബ്രഹാമാണ് കടുവയുടെ സംവിധായകൻ. മാത്യു തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഇരു ചിത്രങ്ങളുടേയും സമാനതകൾ ചൂണ്ടിക്കാട്ടി സുരേഷ് ഗോപി ചിത്രത്തിന്റെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് ജിനു എറണാകുളം ജില്ലാ കോടതിൽ ഹർജി നൽകിയിരുന്നു.