ഇതൊരു ഫാൻ ഫൈറ്റ് ആക്കരുത്: പൃഥ്വിരാജിനെതിരെ വിമർശനങ്ങൾ ഉയർത്തിയവരോട് മറുപടി പറഞ്ഞ് സുരേഷ് ഗോപി!!!

Updated: Tuesday, October 27, 2020, 12:24 [IST]

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സുരേഷ് ഗോപിയുടെ ഒരു മാസ് ചിത്രം അണിയറയിൽ ഒരുങ്ങുന്ന. തീപ്പൊരി ഡയലോഗുകളും മാസ് സംഘട്ടന രംഗങ്ങളും നിറഞ്ഞതായിരിക്കും ചിത്രം എന്നത് ചിത്രത്തിന്റെ മോഷൻ പോസ്റ്ററിൽ നിന്ന് തന്നെ മനസ്സിലാക്കാം. ചലച്ചിത്ര താരങ്ങളും സംവിധായകരും ഉൾപ്പടെ നൂറോളം താരങ്ങൾ ചേർന്നാണ് സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇന്നലെ പുറത്തിറക്കിയത്. അദ്ദേഹവും പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

 

എന്നാൽ പോസ്റ്റിന് താഴെ പൃഥ്വിരാജിനെ വിമർശിച്ച് നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. വിമർശകർക്കെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കമന്റ് ഇങ്ങനെ.

 

ഇത് ഒരു fan fight ആവരുതേ എന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പ്രിഥ്വിprithviraj sukumaran ❤️. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്.രണ്ട് സിനിമയും നടകട്ടെ.രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ....എന്റെ സിനിമയും പ്രിഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു fan war ആകരുത് എന്ന് അപേക്ഷിക്കുന്നു.So kindly refrain from such gossips