കണ്ണടച്ച് തുറക്കുമ്പോഴേക്കും മോഹൻലാൽ കഥാപാത്രമായി മാറും എന്നാൽ ഞാൻ അങ്ങനെയല്ല മനസ് തുറന്ന് സൂര്യ!!!

Updated: Tuesday, November 17, 2020, 18:43 [IST]

മലയാളികളുടെ പ്രിയപ്പെട്ടതാരമാണ് സൂര്യ. മിക്ക തമിഴ് താരങ്ങൾക്കും തമിഴിൽ വൻ സ്വീകാര്യതയാണ് ഉള്ളത്. അതിൽ മിക്ക താരങ്ങളും മലയാള സിനിമാ പ്രേമികൾ ആണ്. പല തമിഴ് താരങ്ങളും അവരുടെ അഭിമുഖങ്ങളിൽ മലയാളം സിനിമാ താരങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. 

ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആവുന്നത്. കുറച്ച് കാലങ്ങൾക്ക് ശേഷമാണ് സൂര്യ തന്റെ പഴയ ഫോമിലേയ്ക്ക് എത്തുന്നത്. സൂര്യയുടെ സുരരൈ പോട്രുവിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

 

മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചുള്ള സൂര്യയുടെ വാക്കുകളാണ് ഇപ്പോൾ വൈറൽ ആവുന്നത്.അദ്ദേഹത്തെ പോലെ പെട്ടന്ന് കഥാപാത്രമായി മാറാൻ തനിക്ക് സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കാപാൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

 

മോഹൻലാൽ സാർ സെറ്റിൽ വന്ന് ആക്ഷൻ പറഞ്ഞാൽ ആ നിമിഷം കഥാപാത്രമായി മാറും. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ താൻ അത് നേരിട്ടു കണ്ടിട്ടുള്ളതാണ്. കഥാപാത്രമാകാൻ ലുക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്. സുരരൈ പോട്രുവിനായി തയ്യാറെടുപ്പ് നടത്തിയ കാര്യവും നേരത്തെ വൈറൽ ആയിരുന്നു.