എട്ട് വയസുകാരി ക്ഷേത്രത്തിൽ വച്ച് പീഡിപ്പിക്കപ്പെട്ടതിൽ നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലെങ്കിൽ ചുംബന രംഗത്തിൽ രോഷം കൊള്ളാൻ അവകാശമില്ല... വിവാദങ്ങൾക്കെതിരെ നടിയുടെ ചുട്ട പരാമർശം!!!

Updated: Friday, November 27, 2020, 11:31 [IST]

ഒരു ക്ഷേത്രത്തിലെ ചുംബനം രംഗം ചിത്രീകരിച്ചതിന്റെ പേരിൽ വിവാദത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എ സ്യൂട്ടബിൾ ബോയ് എന്ന വെബ്‌സീരിസ്. വെബ്‌സീരിസിലെ രംഗത്തിന്റെ പേരിൽ വളരെയധികം വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

 

നെറ്റിഫ്‌ളിക്‌സിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടും. എന്നാൽ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്രതാരം സ്വര ഭാസ്‌കർ. വിവദത്തിനെതിരെ താരത്തിന്റെ ട്വീറ്റാണ് ഇപ്പോൾ വൈറൽ ആവുന്നത്.

 

എട്ട് വയസുകാരി ക്ഷേത്രത്തിൽ വച്ച് ബലാത്സംഗം ചെയ്യപ്പെട്ടതിൽ നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലെങ്കിൽ ചുംബന രംഗത്തിൽ രോഷം കൊള്ളാൻ അവകാരശമില്ല എന്നാണ് സ്വര തന്റെ ട്വിറ്ററിൽ കുറിച്ചത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.