കോവിഡ് അതിജീവിച്ച് എത്തിയ തമന്നയ്ക്ക് ഊഷ്മള സ്വീകരണം... വീഡിയോ വൈറൽ!!!

Updated: Thursday, October 15, 2020, 12:34 [IST]

കോവിഡ് അതിജീവിച്ച് വീട്ടിൽ എത്തി തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയ്ക്ക് ഊഷ്മള സ്വീകരണം ഒരുക്കി കുടുംബം. അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താരത്തിനും അസുഖം ബാധിച്ചിരുന്നു. ഇപ്പോൾ താരം അസുഖം മാറി വീട്ടിൽ തിരിച്ചെത്തി. താരത്തിനായി കുടുംബാങ്ങൾ ഊഷ്മള സ്വീകരണം നടത്തിയിരുന്നു. തമന്നതന്നെയാണ് ഈ വീഡിയോ തന്റെ ഇസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. താരത്തിന് രോഗം ബാധിച്ചതിൽ ആരാധകർ ഏറെ വിഷമത്തിലായിരുന്നു.

 

സെപ്തംബറിൽ താരത്തിന്റെ അച്ഛൻ സന്തോഷ് ഭാട്ടിയയ്ക്കും അമ്മ രജനി ഭാട്ടിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഒരു മാസത്തിനു ശേഷമാണ് തമന്നയ്ക്ക് കോവിഡ് പോസിറ്റീവ് ആയെന്ന് കണ്ടെത്തിയത്. മാതാപിതാക്കൾക്ക് അസുഖം ഭേതമായ ശേഷം താരത്തിന് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് റിസൽട്ട് ആയിരുന്നുലഭിച്ചത്. അതിനാൽ താരം ഹൈദരാബാദിൽ ഒരു വെബ് സീരീസിന്റെ ചിത്രീകരണത്തിനായി പുറപ്പെട്ടു. എന്നാൽ അവിടെ വച്ച് ശാരീരിക അസ്വസ്ഥതകൾ തോന്നിയ താരത്തിന് വീണ്ടും ടെസ്റ്റ് നടത്തുകയും പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയുമായിരുന്നു.

 

ഒരാഴ്ച താരം ആസ്പത്രിയിലും പിന്നീട് ഒരു ഫ്‌ളാറ്റിൽ സെൽഫ് ക്വാറന്റൈനിലും ആയിരുന്നു. തമന്നയുടെ ഓമനയായ വളർത്ത് നായ പെബിളിനെ ഓമനിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്. കടന്ന് പോയത് കഠിനമായി ദിനങ്ങളിലൂടെയാണെന്നം ഇപ്പോൾ സുഖം തോന്നുന്നു എന്നും താരം പറഞ്ഞു. ഈ സമയം കൂടെ നിന്നവർക്കും ക്ഷേമം അന്വേഷിച്ചവർക്കും നന്ദി. എല്ലാം താൻ വിശദമായി എഴുതുന്നണ്ട് എന്നും. വീട്ടിലേയ്ക്ക് വരാൻ ഏറെ ആഗ്രഹത്തിലായിരുന്നു എന്നും ജോലിയിലേയ്ക്ക് ഉടൻ തിരിച്ചെത്തുമെന്നും എല്ലാ പിൻതുണയ്ക്കും നന്ദി എന്നും താരം തന്റെ വീഡിയോയിൽ പറഞ്ഞു. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്.