കോവിഡ് ഗുരുതരമായി, മരിച്ചുപോകുമോ എന്നു ഭയന്നു പോയി; മരുന്നുകൾ കഴിച്ച് തിരിച്ചെത്തിയപ്പോൾ തടിച്ചിയെന്ന് പരിഹാസം; ദുഖം താങ്ങാനാകാതെ ​ഗ്ലാമർറാണി തമന്ന

Updated: Friday, November 13, 2020, 11:33 [IST]

വർഷങ്ങളായി തെന്നിന്ത്യയിലെ പ്രിയ താരമാണ് തമന്ന ഭാട്ടിയ, ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് താരത്തിനെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഒരാഴ്ച ആശുപത്രിയിലും പിന്നീട് സ്വന്തം ഫ്‌ളാറ്റിലുമായി തുടരുകയായിരുന്നു, കൂടാതെ പതിനാല് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ താരം വീട്ടിൽ തിരിച്ചെത്തിയ സന്തോഷം ആരാധകരുമായി  പങ്കുവച്ചിരുന്നു.

 ജീവിതത്തെ ബാധിയ്ച്ച കോവിഡിനെ അതിജീവിച്ച ശേഷം വണ്ണംവച്ചതിന്റെ പേരിലും സോഷ്യൽ മീഡിയയിലും ട്രോളുകൾക്ക് ഇരയായതിനെ കുറിച്ച്‌ തുറന്നു പറയുകയാണ് നടി തമന്ന.

ഇന്ന് '' വണ്ണം കൂടിയതിന്റെ പേരിൽ ബോഡിഷെയിമിങ്ങിന് ഇരയാക്കുകയായിരുന്നു. കോവിഡ് കാലത്തുടനീളം ഞാൻ ധാരാളം മരുന്നുകൾ കഴിച്ചിരുന്നു. അതിന്റെ അനന്തരഫലമെന്നോണം വണ്ണവും വർധിച്ചു. ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ തടിച്ചി എന്നാണ് പരിഹസിയ്ക്കുന്നതെന്ന് വിഷമത്തോടെ താരം  വ്യക്തമാക്കുന്നു.