രോഗമുക്തിക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ തമന്ന.. വർക്ക് ഔട്ട് വീഡിയോ വൈറൽ!!!

Updated: Saturday, October 17, 2020, 13:50 [IST]

കോവിഡ് രോഗത്തിൽ മുക്തി നേടി എത്തിയ തമന്നയുടെ വർക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. സ്റ്റാമിന തിരിച്ചു കിട്ടാനായുള്ള ശ്രമത്തിലാണ്. കൊറോണവൈറസ്സിൽ നിന്ന് മുക്തി നേടി കഴിഞ്ഞാൽ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിതെന്നും താരം പറയുന്നു. 

 


അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താരത്തിനും അസുഖം ബാധിച്ചിരുന്നു. ഇപ്പോൾ താരം അസുഖം മാറി വീട്ടിൽ തിരിച്ചെത്തി. സെപ്തംബറിൽ താരത്തിന്റെ അച്ഛൻ സന്തോഷ് ഭാട്ടിയയ്ക്കും അമ്മ രജനി ഭാട്ടിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഒരു മാസത്തിനു ശേഷമാണ് തമന്നയ്ക്ക് കോവിഡ് പോസിറ്റീവ് ആയെന്ന് കണ്ടെത്തിയത്.

 

മാതാപിതാക്കൾക്ക് അസുഖം ഭേതമായ ശേഷം താരത്തിന് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് റിസൽട്ട് ആയിരുന്നുലഭിച്ചത്. അതിനാൽ താരം ഹൈദരാബാദിൽ ഒരു വെബ് സീരീസിന്റെ ചിത്രീകരണത്തിനായി പുറപ്പെട്ടു. എന്നാൽ അവിടെ വച്ച് ശാരീരിക അസ്വസ്ഥതകൾ തോന്നിയ താരത്തിന് വീണ്ടും ടെസ്റ്റ് നടത്തുകയും പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയുമായിരുന്നു. ഒരാഴ്ച താരം ആസ്പത്രിയിലും പിന്നീട് ഒരു ഫ്ളാറ്റിൽ സെൽഫ് ക്വാറന്റൈനിലും ആയിരുന്നു.