ആ തീരുമാനം എന്നിൽ മാറ്റം വരുത്തി... വെളിപ്പെടുത്തലുമായി തനുശ്രീ ദത്ത!!!

Updated: Thursday, November 12, 2020, 13:58 [IST]

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് ചലച്ചിത്രത്താരം തനുശ്രീദത്ത. കുറച്ച് നാളുകൾക്കു മുൻപ് അമേരിക്കയിലേയ്ക്ക് താരം മാറിയിരുന്നു. എന്നാൽ ഇപ്പോൾ പുതിയ ചിത്രത്തിൽ അഭിനയിക്കാനായി താരം ഇന്ത്യയിലേയ്ക്ക് തിരിച്ചു വരാൻ തീരുമാനിച്ചിരിക്കുകയാണ്.

 

15 കിലോയോളം തന്റെ ശരീര ഭാരം കുറച്ച് പുത്തൻ ലുക്കിലാണ് താരം തിരിച്ചു വരുന്നത്. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ ശരീരഭാരം കുറച്ചതിനെ കുറിച്ച് പറഞ്ഞത്. പലരും തന്റെ ഡയറ്റ് പ്ലാൻ അന്വേഷിച്ചിരുന്നു. എളുപ്പമായിരുന്നില്ല റോമൻ സാമ്രാജ്യം ഒരു ദിനം കൊണ്ടല്ല പടുത്തുയർത്തിയത്.

  

 എന്റെ ശരീരവുമതെ. ഏകദേശം ഒരു വർഷം എടുത്തു പഴയ രൂപത്തിലേയ്ക്ക് എത്താൻ എന്നും താരം പറഞ്ഞു. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് ആണ് താൻ ശരീരഭാരം കുറയ്ക്കാൻ എടുത്തത്. കാർബോഹൈഡ്രേറ്റും പഞ്ചസാരയും പൂർണമായി ഒഴിവാക്കിയുള്ള ഡയറ്റാണ് പിൻതുടർന്നത് ഒപ്പം മുടങ്ങാതെ വ്യായാമവും ചെയ്തിരുന്നു എന്നും  താരം പറഞ്ഞു.