തൃഷയുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു, ഇത്രയും ഗ്ലാമറസോ?
Updated: Saturday, February 27, 2021, 11:20 [IST]

ഉലക അഴകിയേ.. എന്ന പാട്ട് പോലെയാണ് തെന്നിന്ത്യന്‍ നടി തൃഷ. പ്രായം കൂടുംതോറും സൗന്ദര്യം കൂടിവരുന്ന നടി. തൃഷയുടെ പഴയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു മടിയുമില്ലാതെ ഷോര്‍ട്ട് വസ്ത്രമണിഞ്ഞ് ഫോട്ടോവിന് ഗ്ലാമറസായി പോസ് ചെയ്യുകയാണ് തൃഷ. ഇത്തരം ഫോട്ടോഷൂട്ട് നടത്തിയ തൃഷയെ കണ്ട് പലരും ഞെട്ടി.

ഇത്രയും ഗ്ലാമറസാകുമോ തൃഷ എന്നാണ് ചോദ്യം. വിണ്ണൈ താണ്ടി വരുവായായിലെ ജെസിയെയും 96 ലെ ജാനുവിനെയും മലയാളികള്‍ക്കും മറക്കാനാകില്ല. ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീറിമുറിച്ച താരമാണ് തൃഷ.

സിനിമയില്‍ 18 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തൃഷ ഇന്നും ന്യൂജനറേഷന് ഹരമാണ്. തമിഴ് താരമെന്ന് അറിയപ്പെടുമ്പോഴും മലയാളി ബന്ധം കൂടിയുണ്ട് തൃഷയ്ക്ക്. ശരിക്കും ജെസിയെ പോലെ. പാലക്കാട്ടെ അയ്യര്‍ ഫാമിലിയിലാണ് തൃഷയുടെ മാതാപിതാക്കള്‍ ജനിച്ചു വളര്‍ന്നത്.

തൃഷയുടെ അച്ഛന് കൃഷ്ണനും അമ്മ ഉമയും ഏറെനാള്‍ ജീവിച്ചത് പാലക്കാട്ടെ കല്‍പ്പാത്തിയിലാണ്. പിന്നീടാണ് ഇവര്‍ ചെന്നൈയിലേക്ക് താമസം മാറിയത്. പ്രിയദര്‍ശന്റെ ലേസ ലേസ എന്ന ചിത്രത്തിനുവേണ്ടിയാണ് തൃഷ ആദ്യമായി കരാര്‍ ഒപ്പിടുന്നത്.

എന്നാല്‍, പലവിധ കാരണങ്ങളാല്‍ ചിത്രം വൈകിപ്പോവുകയായിരുന്നു. സൂര്യയെ നായകനാക്കി അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്തം മൗനം പേശിയതേ എന്ന ചിത്രമാണ് ആദ്യ തൃഷ ചിത്രം. നിവിന്‍ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന മലയാള ചിത്രത്തിലും തൃഷ അഭിനയിച്ചു.
