ആദ്യ കാമുകി വഞ്ചകി, വിവാഹിതയാണ്, നടന്‍ ഉണ്ണിമുകുന്ദന്‍ പറയുന്നു

Updated: Tuesday, March 2, 2021, 17:22 [IST]

യുവാക്കള്‍ക്ക് ഹരമാണ് നടന്‍ ഉണ്ണിമുകുന്ദന്‍. വര്‍ക്കൗട്ട് ചെയ്ത് ശരീരം ഇത്തരത്തില്‍ കൊണ്ടുപോകുന്ന നടന്‍ മലയാളത്തില്‍ വേറെ കാണില്ല. ഇവന്‍ ജീവിക്കുന്നത് തന്നെ വര്‍ക്കൗട്ട് ചെയ്യാന്‍ വേണ്ടിയാണെന്നാണ് സുഹൃത്തുക്കള്‍ കളിയാക്കി പറയാറുള്ളത്. ഉണ്ണി വിവാഹം കഴിക്കുന്നില്ലെ എന്നാണ് പലര്‍ക്കും അറിയേണ്ടത്.

കാമുകി ഉണ്ടോ? എപ്പോഴാണ് വിവാഹം ചെയ്യുക എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. ഗുജറാത്തില്‍ കുട്ടിക്കാലം ചിലവഴിച്ച താരത്തിന് ആദ്യമായി ആകര്‍ഷണം തോന്നിയത് ഗുജറാത്തി ടീച്ചറോട് ആണ്. ആദ്യ പ്രണയത്തെക്കുറിച്ചും ഉണ്ണി മനസ്സ് തുറന്നു. 

 

കാമുകിയുടെ പേര് ചോദിച്ചപ്പോള്‍ വഞ്ചകി എന്നാണ് ചിരിച്ചു കൊണ്ട് ഉണ്ണി പറഞ്ഞത്. ആദ്യ കാമുകി ഇപ്പോള്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും ഉണ്ണി പറയുന്നു. വിവാഹം കഴിക്കാന്‍ ഇപ്പോള്‍ താല്‍പാര്യമില്ലെന്നാണ് ഉണ്ണി പറയുന്നത്. 

 

എല്ലാ സുന്ദരിമാരായ സ്ത്രീകളും ഒന്നുകില്‍ വിവാഹിതരാണ്, അല്ലെങ്കില്‍ കമ്മിറ്റഡാണ്. അതുമല്ലെങ്കില്‍ ബ്രേക്ക് ആപ്പില്‍ ആണ്. മലയാളത്തില്‍ ഏറ്റവും ഇഷ്ടമുള്ള മൂന്ന് നടിമാരുണ്ട്. അനു സിത്താര, ശോഭന, കാവ്യ മാധവന്‍ എന്നാണ് ഉണ്ണി പറയുന്നത്. 

 

ഒരാളോട് രഹസ്യമായി ക്രഷുള്ളത് ഭാവനയോടാണെന്നും ഉണ്ണി പറയുന്നു. മേപ്പടിയാന്‍ ആണ് ഉണ്ണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഈ ചിത്രം നിര്‍മ്മിക്കുന്നതും ഉണ്ണി തന്നെയാണ്. പൃഥ്വിരാജിനൊപ്പം ഭ്രമം എന്ന ചിത്രത്തിലും ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നുണ്ട്.