ആരുമറിയാത്തെ ആറ് വർഷത്തെ പ്രണയം. ഒടുവിൽ പത്രത്തിൽ പരസ്യം നൽകൽ. വൈറലായി ഒരു കല്യാണ കുമ്പസാരം!!!

Updated: Friday, October 16, 2020, 18:26 [IST]

പ്രണയവും വിവാഹവുമെല്ലാം നമ്മുടെ നാട്ടിൽ സർവ്വ സാധരണമാണ്. ചിലർക്ക് പല ഭാഗത്ത് നിന്നും എതിർപ്പുകളും പൊട്ടലുംചീറ്റലുമെല്ലാം നേരിടേണ്ടി വരാം. എന്നാൽ മറ്റ് ചിലർക്ക് വീട്ടിൽ നിന്ന് എതിർപ്പുകളും മറ്റും ഒന്നും ഇല്ലാതെ തന്നെ കല്യാണത്തിൽ എത്തും. ഒളിച്ചോടി പോയി വിവാഹം കഴിക്കുന്നവരും കുറവല്ല. എന്നാൽ ആറ് വർഷം ആരുമറിയാതെ പ്രണയിച്ച ശേഷം വിവാഹ പരസ്യം നൽകി വളരെ നാച്ചുറലായി അഭിനയിച്ചാലോ...

 

അത്തരത്തിൽ ഉള്ള ഒരു യുവാവിന്റെ കുമ്പസാരമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ജി.എൻ.പി.സി-ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് ശിവപ്രസാദ് മാധവൻ തന്റെ കുറിപ്പ് പോസ്റ്റ് ചെയ്തത്. ശിവ പ്രസാദിന്റെ പോസ്റ്റ് ഇങ്ങനെ: ഒരു കുമ്പസാരം... ആരും അറിയാതെ ആറ് വർഷം പ്രണയിച്ചു.. എന്നിട്ട് പത്രത്തിൽ പരസ്യം കൊടുത്ത് അവളോട് പറഞ്ഞു വളരെ നാച്ചുറൽ ആയി അച്ഛൻ പരസ്യം കണ്ടു.


 അവളുടെ അച്ഛനെ കൊണ്ടുതന്നെ ഫോൺ വിളിപ്പിച്ചു. എല്ലാം ഓക്കെ ആക്കി കല്യാണം കഴിച്ചു. ഇതുവരെ ലോകം അറിയാത്ത് ഒരു ലവ് മാരേജ്... പറ്റുവോ സക്കീർ ഭായ് എന്ന് പറഞ്ഞാണ് യുവാവ് തന്റെ വിവാഹ ഫോട്ടോയും മാട്രിമോണിയലിൽ നൽകിയ പരസ്യവും ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. പോസ്റ്റ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. വളരെയധികം പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുള്ളത്. തന്റെ വിവാഹത്തിനു പിന്നിലെ കഥ ഇതാദ്യമായാണ് ശിവപ്രസാദ് പുറത്ത് വിടുന്നത്.