ആമ്പൽകുളത്തിന് നടുവിൽ സ്വിംസ്യൂട്ട് അണിഞ്ഞ് ജലകന്യകയെപോലെ വേദിക... താരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ വൈറൽ!!!
Updated: Thursday, November 26, 2020, 18:22 [IST]

മിക്ക ചലച്ചിത്രത്താരങ്ങളും ഇപ്പോൾ അവധി ആഘോഷിക്കുന്ന തിരക്കിലാണ്. മിക്കവരും തങ്ങളുടെ അവധിക്കാലം അടിച്ചുപൊളിക്കാൻ തിരഞ്ഞെടുത്തതാവട്ടെ മാലിദ്വീപും. തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാളും ഭർത്താവും തങ്ങളുടെ ഹണിമൂൺ ആഘോഷിക്കാൻ എത്തിയതും മാലി ദ്വീപിലാണ്.

ഇപ്പോഴിതാ നടി വേദികയും മാലി ദ്വീപിൽ തന്റെ അവധിക്കാലം ആഘോഷിക്കുകയാണ്. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം വിനോദ സഞ്ചാര മേഖല ഉണർന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. വേദികയുടെ അവധിക്കാല ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്.
സ്വിം സ്യൂട്ട് ധരിച്ച് ആമ്പൽ കുളത്തിന് നടുവിൽ ഇരിക്കുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ഹിറ്റായത്. ബീച്ച് ഡ്രസുകൾ അണിഞ്ഞുള്ള താരത്തിന്റെ ചിത്രങ്ങളും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അതീവ ഗ്ലാമറസ് വസ്ത്രങ്ങൾ അണിഞ്ഞിട്ടുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.
അഭിനയത്തിൽ എന്ന പോലെ ഫിറ്റ്നസിലും താരം വളരെയേറെ ശ്രദ്ധാലുവാണ്. മാലിയിലെ കാഴ്ചകൾ പോലെ തന്നെ അതീവ സുന്ദരിയായാണ് വേദിക എത്തുന്നത് എന്നാണ് ആരാധകരുടെ കമന്റ്. അവിടത്തെ കാഴ്ചകളെ കുറിച്ചും താൻ താമസിക്കുന്ന റിസോർട്ടിനെ കുറിച്ചും താരം പറയുന്നുണ്ട്.