പകച്ചു പോയി എന്റെ ബാല്യം.. ഈ കുട്ടിത്താരത്തെ മനസിലായവർ ഉണ്ടോ... ചിത്രം വൈറൽ!!!

Updated: Saturday, October 17, 2020, 14:33 [IST]

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ വീണ നന്ദകുമാറിന്റെ ചെറുപ്പകാല ചിത്രമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

 

നിഷ്‌കളങ്കതയുടെ കണ്ണിലൂടെ നോക്കുമ്പോൾ നിങ്ങൾക്ക് മാജിക്ക് കണ്ടെത്താം എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്ക് വച്ചിട്ടുള്ളത്. കടംകഥ എന്ന സിനിമയിലൂടെയാണ് വീണ മലയാള സിനിമാ ലോകത്തിൽ അരങ്ങേറ്റം നടത്തിയത്. പിന്നീട് കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. താരത്തിന്റെ നീണ്ട തലമുടിയും വലിയ കണ്ണുകളും സുന്ദരമായ പുഞ്ചിരിയും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.  കോഴിപ്പോര് എന്ന ചിത്രത്തിലും വീണ അഭിനയിച്ചിട്ടുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ താരം ഏറെക്കുറേ സജ്ജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം തന്റെ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്.

 

ആസിഫ് അലിയാണ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ നായകൻ.ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആസിഫ് അലിയുടെ സിനിമാ കരിയറിൽ എടുത്തു പറയേണ്ട കഥാപാത്രമാണ് ചിത്രത്തിലെ സ്ലീവാച്ചന്റേത്. ഇത്തവണത്തെ സംസ്ഥാന അവാർഡിനായി ഈ ചിത്രവും മത്സരിക്കാൻ ഉണ്ടായിരുന്നു.