അറിഞ്ഞോ അത് രഹസ്യമായി വച്ചിരുന്നതാണെന്ന് വീണാ നായർ... ആരാധകരുടെ ചോദ്യത്തിന് രസകരമായ മറുപടി പറഞ്ഞ് താരം!!!

Updated: Friday, October 30, 2020, 11:27 [IST]

വളരെ കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായർ. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷം താരം ചെയ്തിട്ടുണ്ട്. പിന്നീട് ഏഷ്യാനെറ്റിലെ ബിഗ് ബോസിൽ താരം പങ്കെടുത്തിരുന്നു.

 

വളരെ കുറച്ച് സമയത്തിനുള്ളിൽ ഗെയിമിലെ ശക്തമായ കണ്ടസ്റ്റന്റ് ആയി താരം മാറിയിട്ടുണ്ട്. എന്നാൽ മത്സരത്തിൽ നിന്ന് പുറത്തായ ശേഷം താരം ദുബായിലേയ്ക്ക് തന്റെ ഭർത്താവിനും കുഞ്ഞിന്റെയും അടുത്തേയ്ക്ക് തിരിച്ച് എത്തിയ ശേഷം സോഷ്യൽ മീഡിയയിൽ താരം വളരെയധികം സജ്ജീവമാണ്.

 

പിന്നീട് വീ വൈബ്‌സ് എന്ന യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് താരം. കച്ച മുറുക്കി വീണ്ടും എന്ന പേരിൽ തന്റെ യൂട്യൂബ് ചാനലിൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് വീണ. വീണയുടെ ചാനലിൽ ആണ് ഈ സോങ് റിലീസ് ചെയ്തിട്ടുള്ളത്. വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

 

രസകരമായ കമന്റുകളാണ് ആരാധകർ താരത്തിന്റെ വീഡിയോയിൽ നൽകിയിട്ടുള്ളത്. ഈ വീഡിയോ പ്രഖ്യാപിച്ചു കൊണ്ട് വീണ തന്നെ പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇട്ടിരുന്നു. അതിൽ വന്ന കമന്റും വീണ നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാവുന്നത്. അപ്പൊ വീണയേ, ബാഹുബലി 3യിൽ നായികയായി അഭിനയിക്കാൻ രാജമൗലി വളിച്ചു എന്ന് കേട്ടത് നേരാണല്ലേ.. എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്. അറിഞ്ഞോ അത്.... ശേ രഹസ്യമായി വെച്ചതായിരുന്നു എന്നാണ് ഈ കമന്റിന് താഴെ വീണ നൽകിയ മറുപടി.