കലണ്ടര്‍ ഷൂട്ടില്‍ ഗ്ലാമറസായി നടി വിദ്യ ബാലന്‍, ആരാധകര്‍ ഞെട്ടി

Updated: Saturday, March 6, 2021, 11:42 [IST]

എല്ലാവര്‍ഷവും ആരാധകരെ ഞെട്ടിക്കുന്ന കലണ്ടറാണ് ദാബൂ രത്‌നാനി പുറത്തിറക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്‌നാനിയുടെ ക്യാമറയില്‍ നിരവധി താരങ്ങള്‍ ഇതിനോടകം പതിഞ്ഞു കഴിഞ്ഞു. ദാബൂ രത്‌നാനി പുറത്തിറക്കാറുള്ള കലണ്ടര്‍ ബോളിവുഡ് ഉറ്റുനോക്കുന്ന ഒന്നാണ്. ഇത്തവണയും പതിവ് തെറ്റിച്ചില്ല.

അതീവ ഗ്ലാമറസായി നടി വിദ്യ ബാലനാണ് എത്തിയത്. വിദ്യയെ കൂടാതെ അനന്യ പാണ്ഡെയാണ് ദാബൂ രത്‌നാനി കലണ്ടറിലെ മറ്റൊരു മോഡല്‍. ഇല കൊണ്ട് നഗ്നത മറച്ചുള്ള കിയാര അദ്വാനിയുടെ ഫോട്ടോ ദാബൂ രത്‌നാനി കലണ്ടറിലൂടെ പുറത്തുവന്നതായിരുന്നു. ഈ ഫോട്ടോ ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

 

സെലിബ്രിറ്റികളെ വെച്ചാണ് ഇദ്ദേഹം കലണ്ടര്‍ ഇറക്കാറുള്ളത്. താരങ്ങളുടെ ഏറ്റവും മികച്ച ഗ്ലാമറസ് ലുക്ക് ആണ് ഇതിലെ പ്രധാന ആകര്‍ഷണം. മലയാളത്തിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നടിയാണ് വിദ്യ ബാലന്‍. താരത്തിന്റെ ചൂടന്‍ രംഗങ്ങള്‍ ബോളിവുഡ് ചിത്രങ്ങളിലും ഉണ്ടാകാറുണ്ട്.

 

ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകര്‍ കോരിത്തരിപ്പിക്കുന്ന താരം കൂടിയാണ്. ബംഗാളി ചിത്രത്തിലൂടെയാണ് വിദ്യ അഭിനയത്തിലേക്കെത്തുന്നത്. ഭലോ ദേക്കോ എന്ന ചിത്രം 2003ലാണ് പുറത്തിറങ്ങുന്നത്. 

 

പരിണീത എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറി. പിന്നീടങ്ങോട്ട് ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.

 

പിന്നീട് രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയത ലഗേ രഹോ മുന്നാഭായി (2006) എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു.  ആറു ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ആറു സ്‌ക്രീന്‍ പുരസ്‌കാരങ്ങളും ഒരു ദേശീയപുരസ്‌കാരവും വിദ്യയെ തേടിയെത്തി. 2012 ഡിസംബര്‍ 14-ന് വിദ്യ, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ എന്ന സിനിമ നിര്‍മ്മാതാവുമായി വിവാഹിതയായി.