വിജയ് ദേവരകൊണ്ടയുടെ അമ്മയായി രമ്യാ കൃഷ്ണന്‍, നായിക അനന്യ

Updated: Tuesday, February 23, 2021, 13:42 [IST]

തെലുങ്കില്‍ നടന്‍ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷന്‍ കാഴ്ചകളും സിനിമയുടെ ലുക്ക് പോസ്റ്ററുമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിജയ് ദേവരകൊണ്ടയുടെ അമ്മ വേഷം ചെയ്യുന്നത് നടി രമ്യാ കൃഷ്ണനാണ്. എണ്‍പതുകള്‍ മുതല്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് രമ്യാകൃഷ്ണന്‍.

ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒരു പാര്‍ട്ടി മൂഡാണെന്നാണ് താരങ്ങള്‍ പറയുന്നുണ്ട്. ലൊക്കേഷന്‍ വീഡിയോകളും വൈറലാകുന്നു.  ബോംക്സിനെ ആധാരമാക്കി എടുക്കുന്ന ചിത്രം പുരി ജഗന്നാഥ് ആണ് സംവിധാനം ചെയ്യുന്നത്. കരണ്‍ ജോഹറും പുരി ജഗന്നാഥും നടി ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

 

ചിത്രത്തിന് വേണ്ടി ബോംക്സിങ് ഉള്‍പ്പെടെയുള്ള കഠിനമായ കായിക പരിശീനമാണ് വിജയ് ദേവരകൊണ്ട നടത്തിയത്. വരുന്ന സെപ്തംബര്‍ ഒന്‍പതിന് ചിത്രം റിലീസ് ചെയ്യും. 

 

തെലുങ്കിന് പുറമേ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. മുംബൈയില്‍ ചിത്രീകരണം പൂരോഗമിക്കുകയാണ്. ബോളിവുഡ് താരം അനന്യ പാണ്ഡേയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള കോമ്പിനേഷന്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ആരാധകരെ ഹരം കൊള്ളിക്കുന്ന നായികയാണ് അനന്യ പാണ്ഡേ.