മുത്തയ്യ മുരളീധരൻ ആകാൻ വിജയ് സേതുപതി ഇല്ല... പ്രതിഷേധങ്ങൾക്കൊടുവിൽ ചിത്രത്തിൽ നിന്ന് പിന്മാറണമെന്ന് മുത്തയ്യ മുരളീധരൻ..!!

Updated: Monday, October 19, 2020, 19:40 [IST]

ശ്രീലങ്ക് ക്രിക്കറ്റ് ലോകത്തിലെ ഇതിഹാസ സ്പിന്നർ ആയ മുത്തയ മുരളീധരനാവാൻ വിജയ് സേതുപതി ഇല്ല. അദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്ന സിനിമയായ '800' നിന്നാണ് അദ്ദേഹം പിന്മാറിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപിച്ചതിനു പിന്നാലെ വിജയ് സേതുപതിയ്ക്കും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കുമെതിരെ പ്രതിഷേധനങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരമാണ് താരം സിനിമയിൽ നിന്ന് പിൻമാറിയതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

 

ചിത്രത്തിൽ നിന്ന് പിന്മാറില്ലെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചരുന്നു. എന്നാൽ ഇപ്പോൾ മുരളീധരൻ തന്നെ വിജയ് സേതുപതിയോടി ചിത്രത്തിൽ നിന്ന് പിന്മാറാൻ അവശ്യപ്പെടുകയായിരുന്നു. മുത്തയ്യ മുരളീധരന്റ് പത്രക്കുറിപ്പ് വിജയ് സേതുപതി തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്ക് വച്ചിരുന്നു. വിജയ് സേതുപതിയുടെ പ്രതിച്ഛായയും പ്രശസ്തിയും കരിയറും തന്റെ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ മോശമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ വിജയ് സേതുപതി ചിത്രത്തിൽ നിന്ന് പിൻവാങ്ങണമെന്നുമാണ് മുരളീധരൻ തന്റെ വാർത്താക്കുറിപ്പിൽ പറഞ്ഞത്. നന്ദി വണക്കം എന്ന അടിക്കുറിപ്പ് നൽകിയാണ് വിജയ് സേതുപതി പത്രക്കുറിപ്പ് പങ്ക് വച്ചത്.