ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഗായകൻ ഞാനെന്ന് ധനുഷ്.. അദ്ദേഹം പറഞ്ഞത് ശരിയെന്ന് സമ്മതിച്ച് വിജയ് യേശുദാസ്!!!

Updated: Saturday, November 21, 2020, 17:50 [IST]

സംഗീത പ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദമാണ് യേശുദാസിന്റെത്. ഇപ്പോഴിതാ അച്ഛന് പിന്നാലെ മകനും മലയാള സംഗീത ലോകത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. പാട്ടിൽ തന്റേതായ ലോകം ഉണ്ടാക്കാൻ വിജയ് ശ്രമിച്ചിട്ടുണ്ട്. ഒരു പരിധി വരെ അതിൽ വിജയിച്ചിട്ടുമുണ്ട്.

 

താൻ ഒരു ഗായകൻ മാത്രമല്ല മറിച്ച് ഒരു അഭിനേതാവ് കൂടിയാണ് താൻ എന്ന് തെളിയിച്ച താരാണ് വിജയ്. 2010ൽ പുറത്തിറങ്ങിയ അവൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേയ്ക്ക് എത്തുന്നത്. പിന്നീട് 2015 ധനുഷ് ചിത്രമായ മാരിയിൽ വില്ലൻ കഥാപാത്രത്തിൽ എത്തി.

മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. ധനുഷുമായുള്ള അടുത്ത സൗഹൃദം കൊണ്ടാണ് വിജയ് ആ ചിത്രത്തിൽ അഭിനയിച്ചത്.  വിജയ് മാത്രമല്ല ധനുഷും മികച്ച ഒരു ഗായകനാണ്. അദ്ദേഹം പാടിയ വൈ ദിസ് കൊലവൈറി എന്ന ഗാനം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ധനുഷ് ഇടയ്ക്കിടെ തമാശയ്ക്ക് പറയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഗായകൻ ഞാനാണ് എന്ന് അത് സത്യവുമാണ്. ഇവിടുത്തെ ഏത് പ്രൊഫഷണൽ ഗായകർക്കും കിട്ടുന്നതിനെക്കാൾ കൂടിയ തുകയ്ക്കാണ് അവൻ വൈ ദിസ് കൊലവെറി എന്ന പാട്ട് പാടിയത്. ഇവന്റ് സ്റ്റാർഡത്തിന് ലഭിച്ചതാണ് ആ പ്രതിഫലം എന്നും വിജയ് പറഞ്ഞു.