​ പ്രശസ്ത ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; അപകടത്തിൽ ഇരു കാറുകളുടെയും മുൻഭാഗം തകർന്ന നിലയിൽ

Updated: Tuesday, November 3, 2020, 11:54 [IST]

തിരുവനന്തപുരം; പ്രശസ്ത ഗായകനും നടനുമായ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍  രാത്രി 11.30 നായിരുന്നു അപകടം നടന്നത്.

 

വിജയ് യേശുദാസ് തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുന്നതിനിടെ മറ്റൊരു കാറിലിടിക്കുകയായിരുന്നു. 

  

  അപകടത്തില്‍ ഇരു കാറുകളുടെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല എന്നാണ്  പുറത്ത് വരുന്ന വിവരം.