ഞാൻ ഇനി മലയാള സിനിമയിൽ പാട്ട് പാടില്ല.. അച്ഛനും ദുരനുഭവങ്ങൾ നേരിട്ടു.. വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്!!!

Updated: Saturday, October 17, 2020, 22:20 [IST]

മികച്ച സ്വരമാധുര്യം കൊണ്ട് ഗാനാസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ചയാളാണ് വിജയ് യേശുദാസ്. 2000 മുതൽ മലയാള സിനിമാ പിന്നണി ഗാനരംഗത്ത് അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. വളരെ പെട്ടന്ന് തന്ന മലയാളി പ്രേക്ഷകർക്കിടയിൽ വിജയ് സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല മറിച്ച് അന്യഭാഷ ചിത്രങ്ങളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിജയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ഇരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.

 

ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറക്കുന്നത്. ഇനി മലയാളത്തിൽ പാടില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പ്രിയ ഗായകന്റെ വെളിപ്പെടുത്തൽ കേട്ട വിഷമത്തിലാണ് ആരാധകർ. അതിനു കാരണമിതാണ്. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കും അവർ അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല. അവഗണന മടുത്തിട്ടാണ് മലയാള സിനിമയിൽ ഇനി പാടില്ലെന്ന തീരുമാനം എടുത്തത്തെന്നും അദ്ദേഹം പറയുന്നു.

 

 തനിക്ക് മാത്രമല്ല മറിച്ച് തന്റെ പിതാവ് യേശുദാസിനും സംഗീത ലോകത്ത് നിന്നും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആരാധകരെ ഏറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വിജയ് നടത്തിയത്. വിജയ് ഗായകൻ മാത്രമല്ല മികച്ച ഒരു അഭിനേതാവ് കൂടിയാണ്. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാറിന്റെ മികച്ച ഗായകനുള്ള അവാർഡും വിജയ് കരസ്ഥമാക്കിയിരുന്നു.