മാസങ്ങള്‍ക്കുശേഷം താരങ്ങള്‍ ഒത്തുചേര്‍ന്നു, വിജി തമ്പിയുടെ മകന്റെ വിവാഹ റിസപ്ഷന്‍ താരനിബിഢമായി

Updated: Wednesday, January 27, 2021, 16:01 [IST]

സംവിധായകന്‍ വിജി തമ്പിയുടെ മകന്റെ വിവാഹ വിരുന്നില്‍ താരങ്ങള്‍ ഒത്തുചേര്‍ന്നു. കൊറോണ ലോക്ഡൗണൊക്കൈ കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷമാണ് ഒരു സെലിബ്രിറ്റി വിവാഹ വിരുന്ന് എത്തുന്നത്. ചലച്ചിത്ര താരങ്ങളെല്ലാം ഒത്തുചേര്‍ന്ന ആഘോഷം തന്നെ. അഭയ് തമ്പി വിവാഹം ചെയ്തിരിക്കുന്നത് അഞ്ജലി രാജേഷിനെയാണ്.

ട്രിവാന്‍ഡ്രം ക്ലബ്ബിലാണ് വിവാഹ വിരുന്ന് ഒരുക്കിയിരുന്നത്. നടന്‍ ജഗതീഷ്, സംവിധായകന്‍ വിനയന്‍, ഷാജി കൈലാസ് നടി ആനി, മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ്, സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ തുടങ്ങി നിരവധി സീരിയല്‍ താരങ്ങളും വിവാഹ വിരുന്നില്‍ പങ്കെടുത്തു.

 

മലയാള ചിലച്ചിത്ര രംഗത്ത് ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. നാലു വര്‍ഷത്തെ ഇടവെളയ്ക്ക് ശേഷം വിജി തമ്പി വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നു. പൃഥ്വിരാജിനെ വെച്ച് ബിഗ് ബജറ്റ് ചിത്രം എടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ഇതിഹാസ നായകന്‍ വേലുത്തമ്പി ദളവയുടെ ജീവിതം സിനിമയാക്കുന്ന ചിത്രമാണ് വിജി തമ്പി സംവിധാനം ചെയ്യുക. രഞ്ജി പണിക്കറാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 

 

നമ്മള്‍ തമ്മില്‍, കൃത്യം എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് വിജി തമ്പിയും പൃഥ്വിരാജും ഒന്നിക്കുന്നത്. ദിലീപിനെ നായകനാക്കി നടോടി മന്നന്‍ ആണ് വിജി തമ്പി ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി കഴിഞ്ഞതായി വിജി തമ്പി തന്നെ വ്യക്തമാക്കിയിരുന്നു. നിരവധി വിദേശ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഉറുമിക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന ഇതിഹാസ കഥാപാത്രമാണ് വേലുത്തമ്പി ദളവ. ആടു ജീവിതത്തിന് ശേഷം പൃഥ്വിരാജ് ഈ ചിത്രത്തിന്റെ തിരക്കിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ കൊവിഡും ലോക്ഡൗണും കാരണം സിനിമാ ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്.