വി.കെ.പ്രകാശിന്റെ പുതിയ ത്രില്ലർ ചിത്രത്തിൽ കാക്കിയണിഞ്ഞ് വിനായകൻ!!!

Updated: Wednesday, October 28, 2020, 11:43 [IST]

വികെ. പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പോലീസ് വേഷത്തിൽ വിനായകൻ എത്തുന്നു. ഒരു വീട്ടമ്മയുടെ മൂന്ന് ദിവസത്തെ ജീവിതം തുറന്ന് കാണിക്കുന്ന ത്രില്ലർ ചിത്രമാണിത് എന്നാണ് സൂചന. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യാനായർ നായികയായിതിരിച്ചു വരുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരുത്തീ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ ഒരു നിർണായക കഥാപാത്രമാണ് വിനായകന്റേത്.

 

 ഈ കോവിഡ് കാലത്ത് ഒരുത്തിയുടെ അവസാവ ഘട്ട ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എസ്. സുരേഷ് ബാബുവാണ് പ്രേക്ഷകർക്കായി ഈ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഒി ഫയർ ഇൻ യൂ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. വിനായകൻ ഉൾപ്പടെയുള്ളവരുടെ ഡബ്ബിങ് ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് വി.കെ പ്രകാശ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരു വീട്ടമ്മയുടെ മൂന്ന് ദിവസത്തെ തിരക്കുകയഉം ഓട്ടപ്പാച്ചിലിന്റെ കഥയാണ് ഒരുത്തീയുടെ പ്രമേയമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു പറഞ്ഞു.

 

ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണിത് ഇതിലൂടെ ശക്തമായ രാഷ്ട്രീയവും പങ്ക് വയ്ക്കുന്നുണ്ട്.  ഒരു ഇടത്തരം അംഗമായ രാധാമണി(നവ്യാനായർ)യുടെ ജീവിതത്തിലേയ്ക്ക് അവിചാരിതമായി കടന്നു വരുന്ന പോലീസ് കാരനായാണ് വിനായകൻ എത്തുന്നത്. ബെൻസി പ്രൊഡക്ഷനാണ് ചിത്രത്തിന്റെ നിർമ്മാണം. ജിംഷി ഖാലിദാണ് ക്യാമറ.

 

തകര ബാന്റും ഗോപീസുന്ദറും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചുട്ടുള്ളത്. ഡോ.മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനുമാണ് ഗാനരചന നിർവഹിച്ചിട്ടുള്ളത്. 

 

ലിജോ പോൾ ആണ് എഡിറ്റിങ്. സൈജുകുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനുരാജ്, മാളവിക, കൃഷ്ണപ്രസാദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നവ്യ അവതരിപ്പിക്കുന്ന രാധാമണി എന്ന കഥാപാത്രത്തിന്റെ ഭർത്താവിന്റെ വേഷത്തിലാണ് സൈജു കുറുപ്പ് അഭിനയിക്കുന്നത്. ഒരു സബ് ഇൻസ്‌പെക്ടറുടെ റോളിൽ ആണ് വിനായകൻ എത്തുന്നത്.