ആദ്യത്തെ കൺമണി പിറന്ന സന്തോഷം അറിയച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ... കട്ടപ്പനയിലെ രണ്ടാമത്തെ ഹൃത്വിക്ക് റോഷന് ആശംസകളുമായി ആരാധകർ!!!

Updated: Saturday, October 31, 2020, 10:07 [IST]

വളരെ കുറച്ച് കാലം കൊണ്ട് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണന് കുഞ്ഞ് പിറന്നു. കുഞ്ഞ് പിറന്ന സന്തോഷം താരം തന്നെ തന്റെ ഫേസ്ബുക്കിൽ കുറിച്ചു ഒപ്പം തന്റെ ഭാര്യ ഐശ്വര്യയ്ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. നിരവധി പേരാണ് വിഷ്ണുവിന് ആശംസകളുമായി എത്തിയത്. 

 

താരത്തിന്റെ പോസ്റ്റ് ഇങ്ങനെ: ഒരു ആൺകുട്ടിയും ഒരു അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു. ഒരുപാട് വേദനകളിലൂടെയും സമ്മർദ്ദത്തിലൂടെയും കടന്ന്‌പോയതിന് നന്ദി, എന്റെ സ്‌നേഹമേ എന്ന കുറിപ്പോടെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്ക് വച്ചിട്ടുണ്ട്.

 

ഫെബ്രുവരിയിലായിരുന്നു വിഷ്ണുവിന്റെ വിവാഹം കോതമംഗലും സ്വദേശിനിയായ ഐശ്യര്യയാണ് വിഷ്ണുവിന്റെ ഭാര്യ. 2003 ൽ പുറത്തിറങ്ങിയ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. 2015ൽ നാദിർഷയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്തിൽ ഒരാളായിരുന്നു.

 

സഹനടനായും തിരക്കഥാകൃത്തായും സിനിമയിൽ എത്തിയ വിഷ്ണു കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വികടകുമാരനിലും നായകനായി. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ., ഒരു യമണ്ടൻ പ്രേമകഥ എന്നീ സിനിമകളുടെ തിരക്കഥയും എഴുതിയിട്ടുണ്ട്.