ഉണ്ണിമായ വിവാഹിതയാകുന്നു, വിവാഹ നിശ്ചയം അറിയിച്ച് വീഡിയോയും എത്തി

Updated: Wednesday, January 27, 2021, 14:36 [IST]

സൂപ്പര്‍ ഹിറ്റ് വ്‌ളോഗറായി മാറിയ ഉണ്ണിമായ വിവാഹിതയാകാന്‍ പോകുന്നു. യൂട്യൂബ് ചാനല്‍ അരങ്ങ് വാഴുന്ന കാലത്താണ് ഉണ്ണിമായ എന്ന സുന്ദരി മലയാളികള്‍ക്കുമുന്നിലെത്തുന്നത്. സ്‌റ്റേജ് എന്ന് കേട്ടാല്‍ പേടിച്ചുവിറച്ചിരുന്ന ഉണ്ണിമായ ഇന്ന് മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള വ്‌ളോഗറാണ്. കോളേജില്‍ പഠിക്കുമ്പോള്‍ കിട്ടിയ സ്മാര്‍ട്‌ഫോണിലൂടെയാണ് സ്വന്തം കരിയര്‍ ഉണ്ണിമായ പടുത്തുയര്‍ത്തുന്നത്.

ഇപ്പോള്‍ ഹാപ്പി വിശേഷവുമായിട്ടാണ് ഉണ്ണിമായയുടെ വീഡിയോ എത്തിയത്. ഈ വരുന്ന മാര്‍ച്ചില്‍ തന്റെ വിവാഹ നിശ്ചയമാണെന്നാണ് ഉണ്ണിമായ അറിയിച്ചിരിക്കുന്നത്.വിവാഹം ഉടന്‍ തന്നെ ഉണ്ടാകുമെന്നും ആരാധകരോട് ഉണ്ണിമായ പറയുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്നും ഉണ്ണിമായ തന്റെ വീഡിയോയിലൂടെ പറയുന്നുണ്ട്. 

ഇത്തവണത്തെ ബിഗ് ബോസ് സീസണ്‍ ത്രീയില്‍ ഉണ്ണിമായ ഉണ്ടെന്നുള്ള വാര്‍ത്തയും ഉണ്ടായിരുന്നു. എന്നാല്‍, താന്‍ ബിഗ് ബോസില്‍ ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണിമായ. ബിഗ് ബോസില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ ചില തിരക്കുകള്‍ കാരണം വേണ്ടെന്ന് വെച്ചുവെന്നും ഉണ്ണിമായ പറയുന്നു. 

വെറുതെ ഒരു രസത്തിനാണ് ഉണ്ണിമായ വ്‌ളോഗ് തുടങ്ങിയത്. കാണാന്‍ സുന്ദരിയായതുകൊണ്ടുതന്നെ ഉണ്ണിമായയുടെ വീഡിയോകള്‍ പെട്ടെന്നായിരുന്നു ഹിറ്റായത്. സൗന്ദര്യപരമായ ചില ടിപ്‌സുകളും മേക്കപ്പ് സംബന്ധിച്ച കാര്യങ്ങളും പുതിയ ഫാഷനുകളും പങ്കുവെച്ചു കൊണ്ടാണ് ഉണ്ണിമായ എത്താറുള്ളത്. ഭക്ഷണത്തെക്കുറിച്ചും യാത്രകളെക്കുറിച്ചുമുള്ള റിവ്യൂയും ഉണ്ണിമായ പങ്കുവയ്ക്കാറുണ്ട്. അമ്മയില്‍നിന്നും അമ്മൂമ്മയില്‍നിന്നും കിട്ടുന്ന വിവരങ്ങളാണ് ഉണ്ണിമായ നല്‍കുന്ന ബ്യൂട്ടി ടിപ്‌സിനു പിന്നില്‍.

ആരും കണ്ടില്ലെങ്കിലും കുഴപ്പമില്ല, പിന്നീട് തനിക്കു തന്ന ഇരുന്നു കാണാമല്ലോ എന്നു കരുതി തുടങ്ങിയതാണെന്നാണ് ഉണ്ണിമായ രസകരമായി പറഞ്ഞത്. 
ആദ്യത്തെ വീഡിയോ കണ്ടത് വെറും നാല്‍പതു പേര്‍. പിന്നെ ഒരു കുതിപ്പായിരുന്നു. ആയിരങ്ങളിലേക്കും പതിനായിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും പ്രേക്ഷകരുടെ എണ്ണം കൂടി. ബ്യൂട്ടി വ്‌ലോഗിങ് സെക്ഷനില്‍ ആദ്യ സില്‍വര്‍ പ്ലേ ബട്ടണ്‍ കിട്ടിയതും ഉണ്ണിമായയ്ക്കാണ്. രണ്ടു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് ഇവിടെ എത്തിയതെന്ന് ഉണ്ണിമായ പറയുന്നു.

 

പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാനുള്ള പ്രായം ഏതാണെന്ന് ചോദിച്ചപ്പോള്‍ ഉണ്ണിമായ പറയുന്നത് പ്രായം ഒരു പ്രശ്‌നമല്ലെന്നാണ്. ഒരു ജോലി അത്യാവശ്യമാണ്. മറ്റൊരാളെ ഡിപ്പന്റ് ചെയ്യാതെ ഇരിക്കാന്‍ പെണ്‍കുട്ടികള്‍ വിവാഹത്തിനുമുന്‍പ് ജോലി നേടണമെന്നാണ് ഉണ്ണിമായയുടെ ഉപദേശം. അത് ഭാവിയിലും നല്ല ഗുണം ചെയ്യുന്നതായിരിക്കും. അതുവരെ നിങ്ങള്‍ അടിച്ചുപൊളിക്കൂ എന്നും താരം പറയുന്നു.

 

സ്‌ക്രിപ്റ്റ്, ഷൂട്ടിംഗ്, എഡിറ്റിംഗ്, അപ്ലോഡിങ് എല്ലാം സ്വയമാണ് ചെയ്യുന്നത്. മുടിസംരക്ഷണത്തെക്കുറിച്ചുള്ള വീഡിയോയാണ് ഉണ്ണിമായയുടെ ട്രന്‍ഡിങ്ങാകാറുള്ളത്. നിനക്കൊന്നും വേറെ പണിയില്ലേ എന്നു ചോദിച്ചവരുമുണ്ട്. ആദ്യം മുഖം കാണിച്ച് ഇട്ട വീഡിയോ ചെയ്തതിന് ശേഷം ക്ലാസില്‍ എത്തിയപ്പോള്‍ കൂവലും കളിയാക്കലും ആയിരുന്നു. പോരാത്തതിന് യൂ ടൂ ബ് ഉണ്ണി എന്ന പേരും. അതില്‍ ഒന്നും തളരാതെ വരുന്ന നെഗറ്റീവ് കമന്റുകളെ അവഗണിച്ചും മുന്നോട്ട് പോയതു കൊണ്ടാണ് കേരളത്തിലെ അറിയപ്പെടുന്ന യൂ ടൂ ബര്‍ ആകാന്‍ കഴിഞ്ഞതെന്നും ഉണ്ണിമായ പറയുന്നു.