ഇന്ന് ട്രെയിലറിന്റെ മേളം: യുവം, സ്മൃതിയുടെ താഴ്‌വാരം എന്നിവയുടെ ട്രെയിലര്‍ എത്തി

Updated: Tuesday, January 26, 2021, 18:23 [IST]

രണ്ട് ട്രെയിലറുകളാണ് ഇന്ന് പുറത്തിറങ്ങിയത്. അമിത് ചക്കാലക്കല്‍ നായകനാകുന്ന യുവത്തിന്റെ ട്രെയിലറും സ്മൃതിയുടെ താഴ്വാരം എന്ന മ്യൂസ്‌ക് ആല്‍ബത്തിന്റെ ട്രെയിലറുമാണ് ഇന്ന് പുറത്തുവിട്ടത്. യുവം 2021 ഫെബ്രുവരി 12 നാണ് റിലീസിനൊരുങ്ങുന്നത്. കേരളത്തിലെ തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച ശേഷം പുറത്തു വരുന്ന ആദ്യ ചിത്രങ്ങളുടെ നിരയില്‍ യുവമുണ്ട്. വെള്ളത്തിന് ശേഷം പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രം കൂടിയാണിത്.

വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിലെ അമിത് ചക്കാലക്കലിന്റെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫാദര്‍ വിന്‍സെന്റ് കൊമ്പനാ എന്ന പുരോഹിതന്റെ കഥാപാത്രമായിരുന്നു അമിത് അവതരിപ്പിച്ചത്.  'ആഹാ' എന്ന സ്‌പോര്‍ട്‌സ് പ്രമേയ ചിത്രത്തിലും അമിത് വേഷമിടുന്നുണ്ട്.
വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മിക്കുന്ന ചിത്രം പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്നു. അമിത് ചക്കാലക്കല്‍, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദര്‍ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്.

ബിജു തോമസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ 'സൂരറൈ പോട്ര്' എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്.

അഫ്‌സല്‍ യൂസഫ്- ആന്‍ ആമി- വിനായക് ശശികുമാര്‍ ടീസ്മിന്റെതാണ് സ്മൃതിയുടെ താഴ്വാരം എന്ന മ്യൂസിക് ആല്‍ബം.  ആന്‍ ആമി പാടിയ ഗാനം ഈണമിട്ടത് അഫ്‌സല്‍ യൂസഫാണ്. വരികള്‍ രചിച്ചത് വിനായക ശശികുമാര്‍. സുമേഷ് ലാല്‍ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. മ്യൂസിക് 247 ആണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഗായിക ആര്യ ദയാലിന്റെ ആദ്യ മലയാളം സിംഗിള്‍ നിലാനദിക്ക് സംഗീതം പകര്‍ന്ന ശേഷം സംഗീത സംവിധായകന്‍ അഫ്‌സല്‍ യൂസഫ് ഒരുക്കുന്ന ഗാനമാണ് 'സ്മൃതിയുടെ താഴ്വാരം'. കവിപ്രസാദ് ഗോപിനാഥിന്റേതാണ് വരികള്‍. നഷ്ട പ്രണയം പറയുന്ന ഗാനമാണിത്.