ചന്ദനം, കുങ്കുമം ഭസ്മം കുറികൾ തൊടേണ്ടതെങ്ങനെ...!!!

Updated: Tuesday, September 8, 2020, 09:54 [IST]

ക്ഷേത്രചടങ്ങിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് തീർത്ഥവും പ്രസാദവും സ്വീകരിക്കൽ. അഭിഷേക ജലം തീർത്ഥവുംചന്ദനം പ്രസാധവുമാണ്. പഞ്ച ഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, തീർഥം, ദീപം, ധൂമം, പുഷ്പം എന്നി സ്വീകരച്ചാലെ ക്ഷേത്ര ർശനം പൂർത്തിയാവുകയുള്ളൂ. ദേവന്റെ ശരീരത്തിൽ ചാർത്തിയിട്ടുള്ള പുഷ്പത്തിലും ചന്ദനത്തിലും ദേവന്റെ സാന്നിധ്യമടങ്ങിയിരിക്കും. ഇവ അണിയുന്ന ഭക്തനും ഈ അനുഗ്രഹം ഉണ്ടാവും. തിലകം ജ്ഞാനത്തിന്റെ പ്രതീകമാണ്. അനുഷ്ഠാന പരമായി കുറി തൊടുന്നതിന് ചില രീതികളുണ്ട്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ചന്ദനം, ഭസ്മം, മഞ്ഞൾ, കുങ്കുമം എന്നിവ തൊടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. നെറ്റിയിലെ ആന്തരികമായ കണ്ണ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കുറി തൊടണം.

 

കുറി തൊടാതെ ചെയ്യുന്ന കർമ്മങ്ങൾക്ക് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിക്കുന്ന ചന്ദനം വിഷ്ണു, ഭസ്മം ശിവൻ, മഞ്ഞൾ കുങ്കുമം എന്നിവ ശക്തിയേയും പ്രതിനിധീകരിക്കും. കുളിച്ച് വൃത്തിയായി വേണം പ്രസാദം തൊടാൻ. ശരീരത്തിലെ പ്രധാന ജ്ഞാനത്തിന്റെ കേന്ദ്രസ്ഥാനവുമായ നെറ്റിത്തടത്തിൽ കുറി തൊടുന്നത് ഈശ്വര ചൈതന്യം വർദ്ധിപ്പിക്കും. ചൂണ്ടു വിരലിന് പകരം നടുവിരൽ, മോതിര വിരൽ ചെറുവിരൽ എന്നിവ ഉപയോഗിച്ചു വേണം കുറി തൊടാൻ. ഒരു ഔഷധം കൂടിയായ ചന്ദനം നെറ്റിയിൽ ലംബമായി തൊടണം. ശരീത്തിലെ ആജ്ഞാചക്രത്തിന് ഉണർവേകാൻ, രക്തത്തിനും മനസ്സിനും ഉണർവേകാൻ ചന്ദനം സഹായിക്കും. എപ്പോഴും പ്രസന്നവദനനായി ഇരിക്കാൻ സാധിക്കും. അത് മോതിര വിരൽ കൊണ്ട് തൊടണം. കുങ്കുമം ദേവീ സ്വരൂപമാണ്. നെറ്റിയ്ക്ക് നടുവിലോ പുരികത്തിന് ഇടയിലോ കുങ്കുമം വൃത്തത്തിൽ തൊടണം. നടുവിരൽ കൊണ്ട് തൊടണം കുങ്കുമം നെറ്റിയ്ക്ക് കുറുകെയോ നെടുകേയോ തൊടാൻ പാടില്ലെന്നാണ് ശാസ്ത്രം. കുങ്കുമം ഭസ്മത്തിനൊപ്പം അണിയുന്നത് ശിവശക്തി പ്രതീകവും, ചന്ദനത്തിനൊപ്പം തൊടുന്നത് വിഷ്ണുമായ പ്രതീകവും ഇവ മൂന്നും കൂടി തൊടുന്നത് ത്രിപുരസുന്ദരീ പ്രതീകവുമാണ്.

 

എല്ലാ ഭൗതിക വസ്തുക്കളും കത്തിയമർന്നതിനുശേഷം ലഭിക്കുന്ന ഒന്നാണ് ഭസ്മം. ഭസ്മം ശിവനം പ്രതിനിധീകരിക്കുന്നു. ഭസ്മം നെറ്റിയുടെ ഒരറ്റത്തു നിന്നും മറ്റേ അറ്റം വരെ തൊടണം എന്നാണ് ശാസ്ത്രം. ശിരസ്സാകുന്ന ബ്രഹ്‌മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മ മണ്ഡലത്തെ സൂചിപ്പിക്കുവാനാണ് നെറ്റിയ്ക്കു കുറുകേ അണിയുക. ഒറ്റക്കുറി എല്ലാവർക്കും അണിയാം. സന്ന്യാസി ശ്രേഷ്ഠന്മാരാണ് മൂന്ന് കുറി അണിയുക. ഓരോ കുറിയും കഴിഞ്ഞു പോയ ഗൃഹസ്ഥാശ്രമത്തെ കുറിച്ച് സൂചിപ്പിക്കുന്നു. പുരുഷന്മാർ രാവിലെ ഭസ്മം നനച്ചും. വൈകുന്നേരം നനയ്ക്കാതേയും വേണം ഭസ്മം തൊടാൻ. സ്ത്രീകൾ ഭസ്മം നനച്ച് തൊടാന്ഡ പാടില്ല. സർപ്പ പ്രീതിയ്ക്കായാണ് മഞ്ഞൾ കുറി തൊടുന്നത്. അശുദ്ധികാലങ്ങളിൽ ഇത് തൊടരുത്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം അവിടെ വച്ച് തന്നെ തൊടുന്നതിനു പകരം ക്ഷേത്രത്തിനു പുറത്ത് വച്ചോ അല്ലെങ്കിൽ വീട്ടിൽ എത്തിയ ശേഷമോ തൊണം. വീട്ടിലെ ശുദ്ധിയായ സ്ഥലത്ത് ബാക്കി വന്ന പ്രസാദം സൂക്ഷിക്കണം.