പീൽഓഫ് മാസ്ക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.. മുഖത്തെ രോമങ്ങൾ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാം!!!
Updated: Thursday, September 17, 2020, 12:55 [IST]

മുഖത്തെ അനാവശ്യ രോമങ്ങളും, ബ്ലാക്ക് ഹെഡ് എന്നിവ നീക്കം ചെയ്യാൻ ഇതാ ഒരു എളുപ്പമാർഗ്ഗം. പീൽ ഓഫ് മാസ്ക്ക് ഉപയോഗിക്കാൻ പലർക്കും താത്പര്യം ഉണ്ടാകും എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന കെമിക്കലുകൾ നിറഞ്ഞ പീൽഓഫ് മാസ്ക് ഉപയോഗിക്കാൽ പലർക്കും ബുദ്ധിമുട്ട് ഉണ്ടാകും.

എന്നാൽ അത്തരം കെമിക്കലുകൾ ഒന്നും തന്നെ ഇല്ലാതെ ഇനി വീട്ടിൽ തന്നെ പീൽ ഓഫ് മാസ്കുകൾ ഉണ്ടാക്കാം. അതിനായി വളരെ കുറച്ച് സാധനങ്ങൾ മതിയാകും എന്നതാണ് മറഅറൊരു കാര്യം. പ്രധാനമായും ജെലറ്റിൻ അല്ലെങ്കിൽ അഗർ അഗർ എന്ന സാധനമാണ് ആവശ്യം. ഇതിൽ അഗർ അഗർ നൂറ് ശതമാനം വെജിറ്റേറിയൻ പ്രോഡക്റ്റാണ്. ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
രണ്ട് സ്പൂൺ അഗർ അഗർ ഒരു ബൗളിൽ ഇടുക. അതിലേയ്ക്ക് അൽപം തിളച്ച വെള്ളം ഒഴിക്കുക. ഒപ്പം ഈ കൂട്ടിലേയ്ക്ക് അൽപം കസ്തൂരി മഞ്ഞൾ, ടീട്രീ ഓയിൽ, തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പീൽഓഫ് മാസ്ക് റെഡി. ഇളം ചൂടായതിനുശേഷം മുഖത്ത് തേയ്ക്കുക. വിശദവിവരങ്ങൾക്ക് വീഡിയോ കാണുക.