കെമിക്കലുകൾ ഇല്ലാത്ത ഹെയർപാക്ക് നിങ്ങൾക്കും വീട്ടിലുണ്ടാക്കാം!!!

Updated: Thursday, September 10, 2020, 16:47 [IST]

മുടിയുടെ ഭംഗി സംരക്ഷിക്കുന്നവർക്ക് ഏറ്റവും പ്രയാസമുള്ള കാര്യമാവും കെമിക്കലുകൾ ഉപയോഗിച്ച് മുടി കഴുകുക എന്നത്. മുടിയിലെ പൊടിയും ചെളിയും അമിതമായ എണ്ണ പോകാൻ ഇടയ്ക്ക് ഷാംപൂ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ കെമിക്കലുകൾ ഒട്ടും തന്നെ ഇല്ലാത്ത നാചുറൽ ആയ ഷാംപൂ നിങ്ങൾക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇത് എത്രനാൾ വേണമെങ്കിലും സൂക്ഷിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.

 

ആവശ്യമായ സാധനങ്ങൾ കറിവേപ്പില, തുളസിയില, ചെമ്പരത്തിയിലും പൂവും, മൈലാഞ്ചി ഇല, കറ്റാർവാഴ, ആര്യവേപ്പില എന്നിവയാണ്. ഇതെല്ലാം നന്നായി കഴുകി എടുക്കുക. കറ്റാർ വാഴ ചെറുതാക്കി നുറുക്കി എടുക്കുക. ഇതെല്ലാം നല്ല വെയിലിൽ വച്ച് ഉണക്കുക. കയ്യിൽ എടുത്ത് നേക്കുമ്പോൾ പൊടിഞ്ഞു വരുന്ന രീതിയിൽ ഉണക്കിയെടുക്കണം. ഉണങ്ങിയ നെല്ലിയ്ക്കയും ഇതിനൊപ്പം ചേർക്കാം. ഒരു മിക്‌സിയുടെ ജാറിലിട്ട് ഇത് പൊടിച്ചെടുക്കുക. നന്നായി പൊടിച്ചെടുക്കുക.

 

ഇതിനൊപ്പം അൽപം ഫ്‌ലാക് സീഡും നന്നായി പൊടിച്ചെടുത്ത് ഇതൊടൊപ്പം ചേർക്കുക. വേണമെങ്കിൽ ഉലുവ പൊടിച്ചതും ചേർത്താൻ വളരെ നന്നായിരിക്കും. ഈ പൊടികൾ യോജിപ്പിച്ച് വായു കടക്കാത്ത ഒരു കണ്ടെയ്‌നറിൽ ഇട്ടു വയ്ക്കുക. വളരെ കാലം കേട് കൂടാതെ ഇത് ഉപയോഗിക്കാവുന്നതാണ്. ആവശ്യത്തിനു പൊടി എടുത്ത് തലേദിവസത്തെ കഞ്ഞി വെള്ളത്തിലോ, തൈരിലോ, അല്ലെങ്കിൽ വെറും വെള്ളത്തിലോ കലർത്തി പേസ്റ്റ് രൂപത്തിലാക്കി തലയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ വച്ച ശേഷം ഇത് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ താളി ഉപയോഗിച്ചാൽ കരുത്താർന്ന സുന്ദരമായ മുടി നിങ്ങൾക്കും ലഭിക്കും.